തർക്കം തീരാതെ ബിജെപി; ആർത്തി മൂത്ത‌് കൂടുതൽപേർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

തർക്കം തീരാതെ ബിജെപി; ആർത്തി മൂത്ത‌് കൂടുതൽപേർ

ന്യൂഡൽഹി /കൊല്ലം > സീറ്റ‌് മോഹികളുടെ ആധിക്യവും ബിഡിജെഎസിന‌് നൽകേണ്ട സീറ്റുകൾ സംബന്ധിച്ച തർക്കവും കേരളത്തിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം അനിശ‌്ചിതത്വത്തിലാക്കി.   കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി എംപി, മുൻ പിഎസ‌്സി ചെയർമാൻ ഡോ. കെ എസ‌് രാധാകൃഷ്‌ണൻ എന്നിവരും സ്ഥാനാർഥികളാവാൻ ആഗ്രഹം പ്രകടിപ്പിച്ചത് അഴിയാക്കുരുക്കായി.

പത്തനംതിട്ടയിൽ സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ളയുടെ പേരിനാണ‌് മുൻതൂക്കം. തൃശൂരിൽ കെ സുരേന്ദ്രനും പാലക്കാട‌് സി കൃഷ‌്ണകുമാറിനുമാണ‌് സാധ്യത. ഇതിനിടെ, പത്തനംതിട്ട സീറ്റിന‌് അവകാശവാദം ഉന്നയിച്ച‌് കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനം രംഗത്തെത്തി. കണ്ണന്താനത്തിന്റെ പേര‌് എറണാകുളത്തും പരിഗണിക്കും. സുരേഷ് ഗോപി കൊല്ലവും കെ  എസ‌്  രാധാകൃഷ‌്ണൻ ആലപ്പുഴയുമാണ് ആവശ്യപ്പെട്ടത്.  പത്തനംതിട്ടയിൽ കെ സുരേന്ദ്രനും എം ടി രമേശും  താൽപര്യമറിയിച്ചിട്ടുണ്ട‌്. 

അതിനിടെ തുഷാർ വെള്ളാപ്പള്ളി ഇതുവരെയും മനസ്സുതുറന്നിട്ടില്ല. മത്സരിക്കാൻ ഉണ്ടാവില്ലെന്ന സൂചനയാണ് തുഷാർ നൽകുന്നത‌്. ഇതേത്തുടർന്ന് തുഷാറിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസുമായുള്ള സഖ്യത്തിന്റെ പ്രയോജനം ബിജെപിക്ക് ലഭിക്കില്ലെന്നാണ് കേന്ദ്രനേതൃത്വം കണക്കാക്കുന്നത‌്. തുഷാർ മത്സരിക്കേണ്ടെന്ന നിലപാടിൽ വെള്ളാപ്പള്ളി  ഉറച്ചുനിൽക്കുകയാണ്.  കൊല്ലത്ത് സി വി ആനന്ദബോസിന്റെ പേരാണ‌് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത‌്. കോൺഗ്രസ‌് വിട്ട‌് ബിജെപിയിലെത്തിയ ടോം വടക്കനും തൃശൂർ സീറ്റ‌് ആവശ്യപ്പെട്ടേക്കും. തങ്ങളുടെ പട്ടികയിൽ ടോം വടക്കനില്ലെന്നും കേന്ദ്രനേതൃത്വം പറയട്ടെ എന്നുമാണ‌് ശ്രീധരൻപിള്ള ആവർത്തിക്കുന്നത‌്. 



from Kerala || Deshabhimani ​Online ​News https://ift.tt/2JgLB2h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages