'സഖാവേ... ഞങ്ങൾ ജയിപ്പിക്കും' ; ആവേശം വിതറി വി എന്‍ വാസവന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

'സഖാവേ... ഞങ്ങൾ ജയിപ്പിക്കും' ; ആവേശം വിതറി വി എന്‍ വാസവന്‍

കൊച്ചി > ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റം കോളനിയിൽ കോട്ടയം പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി വി എൻ വാസവൻ എത്തുമ്പോൾ തൊഴിലുറപ്പുതൊഴിലാളികൾ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു. സ്ഥാനാർഥിയെ കണ്ട‌് അടുത്തുവന്നവർ സങ്കടം പറഞ്ഞു. ‘‘സഖാവെ..ചെയ‌്ത ജോലിക്ക‌് വേതനം കിട്ടുന്നില്ല’’. സംസ്ഥാന സർക്കാർ തൊഴിലുറപ്പിന്റെ മുടങ്ങിയ വേതനം  നൽകാൻ ഫണ്ട‌് അനുവദിച്ചതും ബജറ്റിൽ തൊഴിലാളികൾക്ക‌് ക്ഷേമനിധി അനുവദിച്ചതും വി എൻ വാസവൻ വിശദീകരിച്ചു. ഒന്നരവർഷമായി കോട്ടയത്തിന‌് എംപി ഇല്ല. അതുകൊണ്ട‌് അർഹതപ്പെട്ടത‌് ചോദിച്ചുവാങ്ങാനും കഴിയുന്നില്ല. ഈ അവസ്ഥ മാറണമെന്നും പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണമെന്നും പറഞ്ഞ‌് വോട്ട‌് അഭ്യർഥിച്ചപ്പോൾ തൊഴിലാളികളൊന്നടങ്കം ആവേശത്തിലായി. ലക്ഷ‌്മിക്കുട്ടിയെന്ന തൊഴിലാളി ഹസ‌്തദാനം നൽകി പറഞ്ഞു. ‘സഖാവ‌് ജയിക്കും. ഉറപ്പ‌്’.

പിറവം മണ്ഡലത്തിലെ വി എൻ വാസവന്റെ സന്ദർശനം ശനിയാഴ‌്ച രാവിലെ ഇലഞ്ഞിയിലാണ‌് ആരംഭിച്ചത‌്.  ഇലഞ്ഞി ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയ വി എൻ വാസവൻ  അവിടെനിന്ന‌് മരിയാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഗതിമന്ദിരത്തിലെത്തി. തുടർന്ന‌് പെരുമ്പിള്ളി മാഹേർ സ‌്നേഹഭവനിലെത്തിയ സ്ഥാനാർഥിയെ അന്തേവാസികളായ കുട്ടികൾ ‘ഹാപ്പി വെൽകം ടു യു’ ഗാനം ആലപിച്ചാണ‌് സ്വീകരിച്ചത‌്. പ്രോജക്ട‌് മാനേജർ വി ആർ വിജയൻ വി എൻ വാസവനെ ഷാൾ അണിയിച്ചു. വൃദ്ധരായ അനാഥരെ സംരക്ഷിക്കുന്ന കരുണാലയവും വാസവൻ സന്ദർശിച്ചു.
തോട്ടറ സെന്റ‌് ജോസഫ‌്സ‌് കോൺവെന്റിൽ സിസ‌്റ്റർമാരായ നമിത, അർപ്പിത, സുദീപ എന്നിവർ ചേർന്ന‌് സ്വീകരിച്ചു.  കാഞ്ഞിരമറ്റം  ശൈഖ‌് ഫരീദുദ്ദീൻ മക‌്ബറയിൽ എത്തിയ സ്ഥാനാർഥിയെ അസി. ഇമാം അൻസാരി ബാഖഫി, സ‌്കീം മെമ്പർ നാസർ കരേടത്ത‌്, അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസർ എം ബി അബൂബക്കർ എന്നിവർ  വരവേറ്റു.

അരയൻകാവ‌് ഭഗവതിക്ഷേത്രം,  അരയൻകാവ‌് ഹിദായത്തുൽ ഇസ‌്ലാം ടൗൺ ജുമാ മസ‌്ജിദ‌് , കുലയറ്റിക്കര സിഎംസി ഹോളി ഫാമിലി കോൺവെന്റ‌്, മുളന്തുരുത്തി ടിപിഎൻ പെന്തകോസ്ത് മിഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ്, മുളന്തുരുത്തി ഗവ. ടെക്നിനിക്കൽ സ്കൂൾ, മുളന്തുരുത്തി മേഖലാ സ്വതന്ത്ര ഡ്രൈവേഴ്സ് ആൻഡ‌് ക്ലീനേഴ്സ് യൂണിറ്റ് ഓഫീസ്,  മാർത്തോമൻ കത്തീഡ്രൽ ചർച്ച്, ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ, മുളന്തുരുത്തി ഗുരുധർമ ഗ്രാമം, ആമ്പല്ലൂർ  പഞ്ചായത്ത‌് ഓഫീസ‌്,  മുളന്തുരുത്തി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാട്ടു പത്തായം യൂണിറ്റ്, സിപിഐ എം അരയൻകാവ‌്, ആമ്പല്ലൂർ, ചോറ്റാനിക്കര, കണയന്നൂർ,  ലോക്കൽ കമ്മിറ്റി ഓഫീസുകളിൽ എത്തിയ വാസവനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. 

ആദ്യകാല സിപിഐ എം പ്രവർത്തകൻ പി പി ജോസഫിന്റെ കുടുംബാംഗങ്ങളെയും ശാരീരിക അവശത ബാധിച്ച സിപിഐ എം മുൻ ബ്രാഞ്ച‌് സെക്രട്ടറിമാരായ എം എൽ ബാബു, വിജയകുമാർ പുളിവേലിൽ എന്നിവരെയും കുടുംബത്തെയും വീട്ടിലെത്തി കണ്ടു. ചെസ‌് കുലപതി പി വി എൻ നമ്പൂതിരിപ്പാടിനെയും കെപിഎംഎസ‌് ജില്ലാ അസി. സെക്രട്ടറി സി എസ‌് മനോഹരനെയും സന്ദർശിച്ചു. എൽഡിഎഫ‌് നിയോജകമണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, സിപിഐ എം മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി സി ഷിബു തുടങ്ങിയവർ  ഒപ്പമുണ്ടായിരുന്നു.

പ്രളയകാലത്തെ രക്ഷകന‌് വിജയാശംസകൾ

കൂത്താട്ടുകുളം > മലയാളക്കരയെ മുക്കിയ മഹാപ്രളയത്തിൽ പകച്ചുനിന്ന നിരവധി മനുഷ്യർക്ക് രക്ഷകനായി മാറിയ വി എൻ വാസവന‌് സ‌്നേഹാഭിവാദ്യങ്ങൾ അർപ്പിച്ച‌് സിസ്റ്റർ ലിയോണി ലിസ. ഇലഞ്ഞി കൂര് ആരാധനാ മഠത്തിൽ എത്തിയപ്പോഴായിരുന്നു സിസ‌്റ്റർ സ്ഥാനാർഥിക്ക‌് വിജയാശംസകൾ നേർന്നത‌്. പ്രളയം ദുരിതംവിതച്ച പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി എത്തുകയും അഭയം ചാരിറ്റബിൾ ട്രസ‌്റ്റിലൂടെ നിരവധി പേർക്ക‌് സാന്ത്വനം പകരുകയും ചെയ്യുന്ന വി എൻ വാസവനെക്കുറിച്ച‌്  സിസ‌്റ്റർ ലിയോണി ലിസ‌യ‌്ക്ക‌് നേരത്തേ അറിവുണ്ട‌്. നേരിൽ കാണണമെന്നും ആഗ്രഹിച്ചിരുന്നു.

ശനിയാഴ‌്ച രാവിലെ ആരാധനാ മഠത്തിൽ സ്ഥാനാർഥി എത്തിയപ്പോൾ സിസ‌്റ്റർ സമീപത്തെ പുരയിടത്തിലായിരുന്നു. മഠത്തിൽനിന്ന‌് മടങ്ങുന്ന കാറുകൾ കണ്ടാണ‌് ആരാണ‌് വന്നതെന്ന‌് സിസ‌്റ്റർ അന്വേഷിച്ചത‌്. വി എൻ വാസവനാണെന്ന‌് അറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പാർടി പ്രവർത്തകർ ഇക്കാര്യം സ്ഥാനാർഥിയെ അറിയിച്ചു. തുടർന്ന‌് വാഹനം നിർത്തി വി എൻ വാസവൻ സിസ്റ്ററെ കാണുകയായിരുന്നു. വാസവന‌് എല്ലാവിധ വിജയാശംസകളും നേർന്ന‌് പ്രാർഥനാപൂർവമാണ‌് സിസ‌്റ്റർ യാത്രയാക്കിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2TULmy3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages