'എന്നാല്‍ സതീശന്റെ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.. മുഴുവന്‍ വോട്ടും ഓനായിരിക്കും, ഓനെ നമ്മക്ക് മറക്കാനാവില്ല' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

'എന്നാല്‍ സതീശന്റെ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.. മുഴുവന്‍ വോട്ടും ഓനായിരിക്കും, ഓനെ നമ്മക്ക് മറക്കാനാവില്ല'


കാസർകോട‌് > വടക്കേക്കാടിന‌് കക്ഷിരാഷ‌്ട്രീയമുണ്ട‌്. എന്നാൽ സതീശ‌നെന്ന പേര‌് കേട്ടാൽ അവർ എല്ലാം മറന്ന‌് വടക്കേക്കാടുകാരാവും. കായലിന‌് നടുവിൽ മുങ്ങിക്കിടന്ന ജീവിതത്തിന‌് നേർവഴി കാണിച്ച കരങ്ങൾ വീണ്ടും തങ്ങളെ തഴുകാനെത്തുന്നുവെന്ന സന്തോഷം പങ്കുവയ‌്ക്കാൻ അവർക്ക‌് വാക്കുകളില്ല. തൃക്കരിപ്പൂർ   എംഎൽഎയായിരുന്നപ്പോൾ പണിത ‘ട്രാക്ടർ പാല’ത്തിലൂടെയാണ‌് സതീഷ‌്ചന്ദ്രൻ വടക്കേക്കാടുകാരുടെ മനസ്സിലേക്ക‌് നടന്നുകയറിയത‌്. എൽഡിഎഫ‌് കാസർകോട‌് ലോക‌്സഭ മണ്ഡലം സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രൻ ഈ ദ്വീപ‌് നിവാസികളുടെ നെഞ്ചിൽ കൊത്തിവച്ച പേരാണ‌്.

‘വടക്കേക്കാട‌്  65 കുടുംബമുണ്ട‌്. ഇതിൽ വ്യത്യസ‌്ത മതത്തിലും ജാതിയിലും രാഷ‌്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട‌്. എന്നാൽ സതീശന്റെ കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. മുഴുവൻ വോട്ടും ഓനായിരിക്കും. ഓനെ നമ്മക്ക‌് മറക്കാനാവില്ല’–- സഞ്ചാരസ്വാതന്ത്ര്യത്തിനായി നാട്ടുകാർ നടത്തിയ സമരത്തിന്റെ നായകൻ കെ എം എ സി അബ്ബാസിന്റെ വാക്കുകൾ.

കവ്വായി കായലിന‌് കുറുകേ തെക്കേക്കാട‌ിനെയും വടക്കേക്കാടിനെയും ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള പ്രക്ഷോഭങ്ങൾ ഫലം കാണാതെ വന്നതോടെ വടക്കേക്കാടുകാർ കായലിൽ ബണ്ട‌് കെട്ടി. മറ്റൊരു കൂട്ടർ ഇത‌് പൊളിക്കാനെത്തി. സംഘർഷത്തിന്റെ ഭൂമിയിലേക്കാണ‌് എംഎൽഎയായിരുന്ന സതീഷ‌്ചന്ദ്രൻ എത്തുന്നത‌്. ബണ്ട‌് പൊളിക്കാൻ ആവശ്യപ്പെട്ടു. തടസ്സം നിന്ന വടക്കേക്കാടുകാർക്ക‌് പാലം കൊണ്ടുവരുമെന്ന‌് ഉറപ്പ‌ുനൽകി. ‘ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ‌്. ഇക്കാര്യത്തിൽ ഒരു ഭാഗത്തും ചായൂല’–- അബ്ബാസ‌ിന്റെ ഹൃദയത്തിൽ കാലത്തിന്റെ ക്ലാവ‌ുപിടിക്കാതെ സതീഷ‌്ചന്ദ്രന്റെ ഈ വാക്കുകളുണ്ട‌്. ഒരു മാസത്തിനകം പാലം പണിതുടങ്ങി. ഒരുവർഷം കഴിഞ്ഞപ്പോൾ പാലത്തിലൂടെ നാട്ടുകാർ ആഹ്ലാദത്തോടെ അക്കരതൊട്ടു. ഈ പാലത്തിലൂടെയാണ‌് വടക്കേക്കാട‌് വെള്ളവും വെളിച്ചവുമെത്തിയത‌്.

ജനപ്രതിനിധിയെന്ന നിലയിൽ വലിയ വെല്ലുവിളിയായിരുന്നു ഈ സംഭവമെന്ന‌് സതീഷ‌്ചന്ദ്രൻ ഓർക്കുന്നു. അക്രമസജ്ജരായി നിന്നവരെ പാലമെന്ന ഉറപ്പിലാണ‌് സമാശ്വാസിപ്പിച്ചത‌്. എന്നാൽ പാലം എളുപ്പമല്ലെന്ന‌് പിന്നീടാണ‌് മനസ്സിലായത‌്. വലിയ പാലത്തിന‌് സാധ്യതയില്ലെന്ന‌് ബോധ്യപ്പെട്ടതോടെ കൃഷിയാവശ്യത്തിന‌് ട്രാക്ടർ കടന്നുപോകുന്നതിനുള്ള പാലമെന്ന ആശയം ഉദിച്ചു. എൽഡിഎഫ‌് സർക്കാർ ഇതംഗീകരിച്ചതോടെ ട്രാക്ടർപാലം യാഥാർഥ്യമായി. എന്നാൽ വലിയ വാഹനങ്ങൾക്കടക്കം കടന്നുപോകുന്നതിന‌് പ്രയാസമില്ല.

നല്ലൊരു വായനക്കാരനാണ‌് സതീഷ‌്ചന്ദ്രനെന്ന‌് സഹപ്രവർത്തകനും ചരിത്രകാരനുമായ ഡോ. സി ബാലൻ സാക്ഷ്യപ്പെടുത്തുന്നു. പഠനകാലത്ത‌് കാഞ്ഞങ്ങാട‌് നെഹ‌്റുകോളേജിൽ വായനക്കാരുടെ കൂട്ടായ‌്മയുണ്ടായിരുന്നു. ഓരോ ദിവസവും വായിച്ച പുസ‌്തകങ്ങളെക്കുറിച്ച‌് സംവദിക്കും. തമ്മിൽ കാണുമ്പോൾ പ്രധാന ചർച്ച പുസ‌്തകങ്ങളെക്കുറിച്ചാകും. അമീർ ഹൈദർഖാന്റെ ‘ലെജൻഡറി കമ്യൂണിസ‌്റ്റ‌്’ എന്ന പുസ‌്തകം പരിഭാഷപ്പെടുത്താൻ ഞങ്ങൾ ഒന്നിച്ചതും ഈ ചർച്ചയുടെ ഫലമാണ‌്– -ഡോ. ബാലൻ പറഞ്ഞു.

കെ പി സതീഷ‌്ചന്ദ്രൻ തൃക്കരിപ്പൂർ എംഎൽഎയായിരുന്ന കാലം വികസന വസന്തമായിരുന്നു. മലയോര ഹൈവേ എന്ന ആശയം രൂപപ്പെട്ടത‌് ഇക്കാലത്താണ‌്. കാക്കടവ‌് കുടിവെള്ള പദ്ധതി വിപുലമാക്കി. മുക്കട പാലം, കയ്യൂർ-–-അരയാക്കടവ‌് പാലം, വെള്ളാപ്പ‌്–-ഇടയിലെക്കാട‌്–--വലിയപറമ്പ‌് പാലം, ഓരിക്കടവ‌് പാലം തുടങ്ങിയവ തീരദേശവാസികളുടെ യാത്രാമാർഗം തുറന്നു. വൈദ്യുതിരംഗത്ത‌് സമഗ്ര മുന്നേറ്റമുണ്ടായി. കണ്ണാടിപ്പാറ 110 കെ വി സബ‌്സ‌്റ്റേഷൻ, ചെറുപുഴ 110 കെ വി സബ‌്സ‌്റ്റേഷൻ,  ഭീമനടി–--കൂവപ്പാറ 33 കെവി സബ‌്സ‌്റ്റേഷൻ എന്നിവ പണി പൂർത്തിയാക്കി. വിദ്യാഭ്യാസരംഗത്ത‌് സമഗ്ര പുരോഗതി ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു. തൃക്കരിപ്പൂർ ഗവ. പോളിടെക‌്നിക‌് കോളേജ‌്, ചീമേനിയിലെ ഐഎച്ച‌്ആർഡി അപ്ലൈഡ‌് സയൻസ‌് കോളേ‌ജ‌്, ചീമേനിയിൽ ആരംഭിച്ച തൃക്കരിപ്പൂർ എൻജിനിയറിങ‌് കോളേജ‌്, കയ്യൂർ ഐടിഐ, നടക്കാവ‌് മോഡൽ റസിഡൻഷ്യൽ സ‌്കൂൾ തുടങ്ങിയവ അവയിൽ ചിലത‌്.

സിപിഐ എം  ജില്ലാസെക്രട്ടറിയെന്ന നിലയിൽ ഒരു പതിറ്റാണ്ടോളം കാസർകോടിന്റെ വികസനത്തിൽ മുഖ്യപങ്ക‌ുവഹിച്ചു. ഇരു വർഗീയതയ‌്ക്കും സ്വാധീനമുള്ള ജില്ലയെ മതനിരപേക്ഷപക്ഷത്ത‌് ഉറപ്പിച്ച‌് നിർത്തുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു. സംഘർഷ സ്ഥലങ്ങളിൽ സമാധാനത്തിന്റെ ദൂതനായി. എൻഡോസൾഫാൻ ഇരകളുടെ കണ്ണീരൊപ്പാനുള്ള പദ്ധതികൾക്കായി ഇടപെടൽ നടത്തി. പാർലമെന്റ‌്, നിയമസഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വിജയത്തിന‌് ചുക്കാൻപിടിച്ചത‌് സതീഷ‌്ചന്ദ്രനായിരുന്നു. 2006ൽ മഞ്ചേശ്വരത്ത‌് എൽഡിഎഫിന്റെ സി എച്ച‌് കുഞ്ഞമ്പു അട്ടിമറിവിജയം നേടുമ്പോൾ അതിന്റെ അമരക്കാരനായിരുന്നു. ജില്ലയിലെ എല്ലാ ജനവിഭാഗങ്ങളിലും സ്വാധീനമുള്ള നേതാവാണ‌്. കന്നഡ മേഖലകളിലും സതീഷ‌്ചന്ദ്രന‌് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2Hyco7X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages