തിരുവനന്തപുരം
നാമനിർദേശ പത്രികാ സമർപ്പണം മൂന്നാംദിവസത്തിലേക്ക‌് കടന്നതോടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് ചൂടും വാശിയുമേറി. പ്രവർത്തകർക്ക‌് ആവേശം പകർന്ന‌് ഇടതുപക്ഷത്തെ ദേശീയ, സംസ്ഥാന നേതൃനിര ഞായറാഴ‌്ച മുതൽ പ്രചാരണരംഗത്തിറങ്ങും. എൽഡിഎഫ‌് സ്ഥാനാർഥികളുടെ വിജയത്തിനായി രണ്ട‌് ലക്ഷം വനിതാ സ‌്ക്വാഡുകൾ സജ്ജമായി. തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌് വനിതകൾ മാത്രം അടങ്ങിയ ഇത്രയും വിപുലമായ സ‌്ക്വാഡ‌് സംസ്ഥാനത്ത‌് ആദ്യമാണ‌്. മൂന്ന‌് ലക്ഷം കുടുംബയോഗങ്ങളുമുണ്ട‌്.
20 മണ്ഡലങ്ങളിലും എൽഡിഎഫ‌് സ്ഥാനാർഥികൾ രംഗത്തിറങ്ങിയിട്ട‌് 22 ദിവസം പിന്നിട്ടു. വലിയതോതിൽ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള പര്യടനങ്ങളിൽ മുഴുകിയിരിക്കുകയാണ‌് അവർ. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പര്യടനത്തിന‌് ഞായറാഴ‌്ച തുടക്കമാകും. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ രാവിലെ പത്തിനാണ‌് ആദ്യയോഗം
കോൺഗ്രസിന്റെ വയനാട‌്, വടകര സ്ഥാനാർഥിപ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീളുന്നത‌് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനം പ്രതിസന്ധിയിലാക്കി. സ്ഥാനാർഥിനിർണയത്തിലെ തർക്കവും ഗ്രൂപ്പ‌് പോരും കോൺഗ്രസിന‌് വൻ തിരിച്ചടിയായി. സ്ഥാനാർഥികൾ സ്വന്തം നിലയ‌്ക്ക‌് നടത്തുന്ന പ്രചാരണമാണ‌് പല മണ്ഡലങ്ങളിലും. എൻഡിഎയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽമാത്രമാണ‌് പ്രചാരണരംഗത്തുള്ളത‌്. ചിലയിടങ്ങളിൽ കോൺഗ്രസ‌്, ലീഗ‌് ധാരണയ‌്ക്കുള്ള നീക്കങ്ങളും സജീവമാണ‌്.
from Kerala || Deshabhimani Online News https://ift.tt/2Uqv14E
via IFTTT
No comments:
Post a Comment