മറക്കില്ല; മാരുതിയിൽനിന്നുയർന്ന മുദ്രാവാക്യങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

മറക്കില്ല; മാരുതിയിൽനിന്നുയർന്ന മുദ്രാവാക്യങ്ങൾ


കൊച്ചി
കൊച്ചിയുടെ രാഷ്ട്രീയചരിത്ര ഭൂപടത്തിലെ സുപ്രധാനയിടമായ മാരുതി വിലാസ് ലോഡ‌്ജ‌് ഓർമയാകുന്നു. ഒട്ടനവധി കമ്യൂണിസ്റ്റ‌് പാർടി പ്രവർത്തകരുടെ  പ്രധാന കേന്ദ്രമായിരുന്ന ലോഡ‌്ജ‌് പൊളിച്ചുതുടങ്ങി. എറണാകുളം ബോട്ട‌് ജെട്ടിക്കുസമീപം കാനൺ ഷെഡ് റോഡിലെ ആദ്യകാല ലോഡ‌്ജുകളിലൊന്നായ മാരുതിയിൽനിന്നുയർന്ന മുദ്രാവാക്യങ്ങൾ ഇന്നും മറക്കാനാകാത്ത ഓർമയാണ്.

കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒട്ടേറെ സമരങ്ങൾക്ക് ഇവിടം ആലോചനാകേന്ദ്രമായിട്ടുണ്ട്. എ കെ ജിയും ഇ എം എസും അഴീക്കോടൻ രാഘവനും എൻ ശ്രീധരനുമെല്ലാം ജനങ്ങളുമായി സംവദിക്കാൻ എറണാകുളത്തെത്തുമ്പോൾ താമസിച്ചിരുന്നത് ഈ ലോഡ‌്ജിലായിരുന്നു. 1959ൽ വിമോചന സമരകാലത്ത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളുടെ കേന്ദ്രമായിരുന്നു മാരുതി ലോഡ‌്ജ‌്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എ പി വർക്കി മരണംവരെ താമസിച്ചത് ഇവിടെയായിരുന്നു. എ പിയെ കാണാൻ നിരവധിയാളുകളാണ‌് ദിനംപ്രതി ഇവിടേക്കെത്തിയിരുന്നത്.

എ പിയുടെ മരണശേഷം കർഷകസംഘത്തിന്റെ ഓഫീസായി ഇത‌് മാറി. ഡിവൈഎഫ്‌ഐയുടെയും കർഷകസംഘത്തിന്റെയും സിപിഐ എംഎൽ റെഡ് ഫ്‌ളാഗിന്റെയും ഓഫീസ‌് ഉൾപ്പെടെ ഇവിടെ പ്രവർത്തിച്ചുതുടങ്ങി. അപ്പോഴും ലോഡ‌്ജിന്റെ ചുവരുകളിൽ മാർക്‌സിന്റെയും എംഗൽസിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും എ പിയുടെയും ചിത്രങ്ങൾ കമ്യൂണിസ്റ്റുകാർക്ക് ആവേശം പകർന്ന് നിലകൊണ്ടു.

ലോഡ‌്ജ‌് നടത്തിയിരുന്ന ദേവേന്ദ്രപ്രഭു, വൈ എസ് ശാന്താറാം എന്നിവരിൽനിന്ന് ദീർഘകാലത്തെ കേസിനുശേഷം വിജയാ ബാങ്ക് കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന വ്യവസ്ഥയിലാണ‌് ലോഡ‌്ജിൽ പ്രവർത്തിച്ചിരുന്ന സംഘടനകൾ കെട്ടിടം ഒഴിയാൻ തീരുമാനിച്ചത‌്. വ്യാഴാഴ്ചയാണ് ലോഡ‌്ജ‌് പൊളിച്ചുതുടങ്ങിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2uA9QhR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages