വെസ്റ്റ‌് നൈൽ പനി പകർന്നത‌് കാക്കകളിൽ നിന്നല്ല; കൂടുതൽ പരിശോധന നടത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

വെസ്റ്റ‌് നൈൽ പനി പകർന്നത‌് കാക്കകളിൽ നിന്നല്ല; കൂടുതൽ പരിശോധന നടത്തും

സ്വന്തം ലേഖകൻ
വെസ്റ്റ‌് നൈൽ പനിയുമായി ബന്ധപ്പെട്ട‌് ആരോഗ്യ വകുപ്പ‌് കൂടുതൽ പരിശോധന നടത്തും. കാക്കകളുടെ സാമ്പിളുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാവാത്തതിനെത്തുടർന്നാണിത‌്.

ആലപ്പുഴയിലെ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ‌് കാക്കകളിൽനിന്നല്ല വൈറസ‌് പടർന്നതെന്ന‌് സ്ഥിരീകരിച്ചത‌്.  ചീഫ‌് വെറ്ററിനറി ഓഫീസർ ഡോ. ബേബി ജോസഫും സംഘവും എആർ നഗർ, വെന്നിയൂർ എന്നിവിടങ്ങളിൽനിന്നും ശേഖരിച്ച  കാക്കകളുടെ സാമ്പിളുകളാണ‌് പരിശോധിച്ചത‌്. ഇവയുടെ ഹൃദയം, തലച്ചോറ‌്, കരൾ എന്നിവ പരിശോധിച്ചതിൽപെടും.

ഫലം നെഗറ്റീവായതിനാൽ കൂടുതൽ പരിശോധന  നടത്തുമെന്ന‌് ഡിഎംഒ അറിയിച്ചു. മരിച്ച കുട്ടിയുടെ ഉമ്മയുടെ വീട്ടിലെ കോഴി, ആട‌് എന്നിവയുടെ രക്തം കോട്ടയത്തെ വെക്ടർ കൺട്രോൾ യൂണിറ്റിലേക്ക‌് അയച്ചു. ഒരാഴ‌്ചയ‌്ക്കകം ഫലം ലഭിക്കും. ആരോഗ്യവകുപ്പിന്റെ കീഴിൽ  ഇ–-ഹെൽപ് പ്രവർത്തനം, കൊതുകുകളുടെ ഉറവിട നശീകരണം, ക്ലോറിനേഷൻ എന്നീ പ്രവർത്തനവും സജീവമായി നടക്കുന്നുണ്ട‌്. ഓരോ പ്രദേശത്തും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട‌്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാൽ ആരോഗ്യവകുപ്പിന്റെ ശുചീകരണപ്രവർത്തനവും നടന്നുവരികയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Wt6JUV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages