വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഒമ്പതുലക്ഷം അപേക്ഷകൂടി ലഭിച്ചു. ജനുവരി 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചശേഷം മാർച്ച് 25 വരെയുള്ള കണക്കാണിത‌്. ഇതിൽ പുതിയ വോട്ടർമാർക്കൊപ്പം മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളുമുണ്ട്. അപേക്ഷകളിൽ ഏപ്രിൽ നാലിനകം തീരുമാനമെടുക്കാൻ കലക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽനിന്നാണ് കൂടുതൽ അപേക്ഷകർ, 1,11,000 പേർ. മലപ്പുറത്തുനിന്ന് 1,10,000 അപേക്ഷ പുതിയതായി ലഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലാണ് കുറവ്, 15,000. ഇപ്പോൾ അപേക്ഷ നൽകിയതിൽ 23,472 പേർ പ്രവാസികളാണ്.
ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല.
from Kerala || Deshabhimani Online News https://ift.tt/2TZz2gT
via IFTTT
No comments:
Post a Comment