ബിഡിജെഎസ‌് എൻഡിഎയിൽ തുടരുന്നത‌് ഉപാധികളോടെ, സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

ബിഡിജെഎസ‌് എൻഡിഎയിൽ തുടരുന്നത‌് ഉപാധികളോടെ, സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചേർത്തല
ബിഡിജെഎസ‌് എൻഡിഎയിൽ തുടരുന്നത‌് ബിജെപിയുമായി കരാറുണ്ടാക്കിയാണെന്ന‌് തുഷാർ വെള്ളാപ്പള്ളി. സ്ഥാനാർഥികളെപ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ‌് തുഷാർ ഇക്കാര്യം വ്യക്തമാക്കിയത‌്. 

കേന്ദ്രസർക്കാർ അനുവദിക്കുന്ന ബോർഡ‌്﹣-കോർപറേഷൻ പദവികൾ സംബന്ധിച്ച‌് ബിജെപി കേന്ദ്രനേത‌ൃത്വവുമായി ധാരണയായി.  കഴിഞ്ഞതവണ നൽകിയ വാഗ‌്ദാനങ്ങൾ പാലിക്കാത്തത‌് വർത്തിക്കാതിരിക്കാനാണ‌് ഉപാധി. ഒരാഴ‌്ചയിലേറെ ഡൽഹിയിൽ തങ്ങിയാണ‌്  അമിത‌്ഷാ ഉൾപ്പെടെയുള്ളവരിൽനിന്ന‌് ഉറപ്പ‌് വാങ്ങിയത‌്. രാജ്യസഭാംഗത്വം ആവശ്യപ്പെട്ടില്ല. കഴിഞ്ഞതവണ സ്ഥാനങ്ങൾ സംബന്ധിച്ച‌് ക‌ൃത്യമായ ധാരണ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ ആവശ്യങ്ങളെല്ലാം നേത‌ൃത്വത്തിന‌് മുന്നിൽ സമർപ്പിച്ച‌് ധാരണയിലെത്തിയിട്ടുണ്ടെന്ന‌് തുഷാർ പറഞ്ഞു. 

ആലത്തൂരിൽ ടി വി ബാബു, മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു ക‌ൃഷ‌്ണൻ ബിഡെജെഎസ‌് സ്ഥാനാർഥികൾ. ത‌ൃശൂരിലോ വയനാടോ തുഷാർ മത്സരിക്കും. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം അറിഞ്ഞശേഷം രണ്ടിടത്തെയും സ്ഥാനാർഥികളെ നിശ്ചയിക്കും. രാഹുൽ വയനാട‌് മത്സരിക്കുന്നെങ്കിൽ സീറ്റ‌് ബിജെപിക്ക‌് നൽകുന്നത‌് പരിഗണിക്കും. മത്സരിച്ചാൽ എസ‌്എൻഡിപി യോഗത്തിലെ സ്ഥാനമൊഴിയണമെന്നത‌് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ നിലപാടാണ‌്. സംഘടന ആലോചിച്ച‌് ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്നും തുഷാർപറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2WvJiKJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages