കോൺഗ്രസ‌് വാഗ‌്ദാനം "മോഡിയുടെ 15 ലക്ഷം'പോലെ: മന്ത്രി ഐസക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

കോൺഗ്രസ‌് വാഗ‌്ദാനം "മോഡിയുടെ 15 ലക്ഷം'പോലെ: മന്ത്രി ഐസക‌്


രാജ്യത്തെ അഞ്ചു കോടി നിർധനർക്ക് പ്രതിവർഷം 72,000 രൂപ നൽകുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം "മോഡിയുടെ 15 ലക്ഷം'പോലെയാണെന്ന് മന്ത്രി തോമസ് ഐസക്.

നിർധനർക്ക് ഏതുരൂപത്തിലായാലും സഹായം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ, അപ്രായോഗിക വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കരുത്. പദ്ധതി നടപ്പാക്കാനുള്ള ധനസ്രോതസ് വ്യക്തമാക്കണമെന്നും ഐസക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 15 ലക്ഷം വാഗ്ദാനം നൽകി വഞ്ചിച്ചതിനുപുറമെയാണ് കൃഷിക്കാർക്ക് പ്രഖ്യാപിച്ച 6000 രൂപ. ഇതുപോലും നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല കേന്ദ്രസർക്കാർ.

അതുകൊണ്ട് രണ്ടോ മൂന്നോ കോടി ആളുകൾക്ക്  2000 രൂപ വീതം വിതരണംചെയ്യുന്ന തട്ടിപ്പുപരിപാടിയായി പദ്ധതി ചുരുങ്ങി. ഇതുപോലെയല്ല കോൺഗ്രസ് വിഭാവനം ചെയ്യുന്ന പദ്ധതിയെന്ന് ജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്തം രാഹുൽഗാന്ധിക്കുണ്ട്. സമ്പന്നരുടെ മേൽ കോൺഗ്രസ് നികുതി ചുമത്തുമോ
നിലവിലുള്ള ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് പകരമാണോ പുതിയ പദ്ധതി എന്ന് വ്യക്തമാക്കണം. നിലവിലുള്ള പദ്ധതികൾ റദ്ദാക്കുന്നില്ലെങ്കിൽ 5.3 ലക്ഷം കോടി പ്രത്യേകമായി കണ്ടെത്തണം. സമ്പന്നരുടെ മേൽ നികുതി ചുമത്താൻ കോൺഗ്രസ് തയ്യാറുണ്ടോ.

സമ്പന്നർ ഉപയോഗിക്കുന്ന ആഡംബര വസ്തുക്കളുടെ മേൽ ശരാശരി ഉണ്ടായിരുന്ന 40 ശതമാനം നികുതി 28 ശതമാനമായി കുറച്ചത് 18ശതമാനം ആക്കണമെന്നാണ്  രാഹുൽ വാദിക്കുന്നത്. അപ്പോൾ 72,000 രൂപ വിതരണംചെയ്യാനുള്ള പദ്ധതിയുടെ സ്രോതസ്സ് എന്താണ്. ആഗോള സാമ്പത്തിക കുഴപ്പത്തിന്റെ കാലത്തെ ധനക്കമ്മിയിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോയാൽ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ. ഈ സ്ഥിതി രൂപയുടെ  മൂല്യ ഇടിവിലേക്കും വിദേശ വിനിമയ തകർച്ചയിലേക്കും നയിക്കും.

ഇതിനാലാണ് തെരഞ്ഞെടുപ്പ് കാലമായിട്ടുപോലും ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് കർഷകർക്ക്  നൽകാമെന്നു പറഞ്ഞതിൽ 2000 രൂപ മാത്രം നൽകിയത്. ദാരിദ്ര്യ നിർമാർജനത്തിൽ കേരളം തെരഞ്ഞെടുത്ത പദ്ധതിയാണ് അഭികാമ്യം. ഭൂപരിഷ്കരണം, വേതന വർധന, സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, കുടുംബശ്രീ തുടങ്ങിയ സ്കീമുകൾ എല്ലാം ചേർന്നപ്പോഴാണ് കേരളം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി മാറിയതെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2TWNeXO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages