രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചുജയിച്ചാൽ മണ്ഡലം ഉപക്ഷിക്കുമോയെന്ന‌് ഉറപ്പുനൽകാനാകില്ലെന്ന‌് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അമേഠിയാണ‌് തന്റെ തട്ടകമെന്ന‌് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട‌്. അവിടെനിന്ന‌് രാഹുൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച‌് ലോക‌്സഭയിലെത്തും. വയനാട്ടിൽകൂടി ജയിച്ചാൽ ഏതു സീറ്റ‌് രാജി വയ‌്ക്കുമെന്ന‌് ഇപ്പോൾ പറയാനാകില്ല. അത‌് രാഹുലാണ‌് തീരുമാനിക്കേണ്ടത‌്–- മുല്ലപ്പള്ളി മാധ്യമങ്ങളോട‌് പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുകമാത്രമാണ‌് ഞാൻ ചെയ‌്തത‌്. മത്സരിക്കുമെന്ന‌് പറഞ്ഞിട്ടില്ല.
പി സി ചാക്കോയുടെ പരാമർശത്തെ പറ്റി പ്രതികരിക്കേണ്ടത‌് എഐസിസി ആണെന്നും മുല്ലപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2WkWAJC
via IFTTT
No comments:
Post a Comment