കോൺഗ്രസ്‌ സ്‌ഥാനാർത്ഥികളെ ഇന്ന്‌ പ്രഖ്യാപിച്ചേക്കും; ജോസഫിന്‌ ഇടുക്കി ഇല്ല, വയനാടിൽ തർക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

കോൺഗ്രസ്‌ സ്‌ഥാനാർത്ഥികളെ ഇന്ന്‌ പ്രഖ്യാപിച്ചേക്കും; ജോസഫിന്‌ ഇടുക്കി ഇല്ല, വയനാടിൽ തർക്കം

ന്യൂഡൽഹി> കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് പാർട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കൾ സ്ഥാനാർഥി നിർണയത്തിനായി യോഗം ചേർന്നിരുന്നു. ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലിനും മുകുൾ വാസ‌്നിക്കിനും പുറമെ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല എന്നിവർ  സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

ജോസഫിന‌് ഇടുക്കി സീറ്റ‌് ഒരു കാരണവശാലും  വിട്ടുനൽകേണ്ടതില്ലെന്ന‌് ഡൽഹിയിൽ ചേർന്ന കോൺഗ്രസ‌് സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ ധാരണയായിട്ടുണ്ട്‌.

എറണാകുളം സീറ്റിൽ കെ വി തോമസിന് പകരം ഹൈബി ഈഡനെ സജീവമായി പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കൈക്കൊള്ളും. ഹൈക്കമാന്‍റ് സമ്മർദ്ദമില്ലെങ്കിൽ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സ്ഥാനാർഥികൾ ആകില്ല . എറണാകുളം, ഇടുക്കി, വയനാട‌്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ‌് അവ്യക്തത.

 വേണുഗോപാലിന്റെ രംഗപ്രവേശത്തോടെയാണ‌് വയനാട‌് അനിശ‌്ചിതത്വത്തിലായത‌്. ടി സിദ്ദിഖിനെ വയനാട്ടിൽ നിർത്താൻ കഴിഞ്ഞ സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ ഏറെക്കുറെ ഉറപ്പിച്ചതാണ‌്. വേണുഗോപാൽ മൽസരിക്കുകയാണെങ്കിൽ വയനാട്ടിൽ പരിഗണിക്കപ്പെട്ടിരുന്ന ടി സിദ്ദിഖിന‌് വടകരയിലേക്ക‌് മാറേണ്ടി വരും. വടകരയിൽ കെ കെ രമയെ പിന്തുണയക്കേണ്ട എന്നും തീരുമാനമെടുത്തു. സിറ്റിംഗ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക.  പത്തനംതിട്ടയിൽ ഉമ്മൻചാണ്ടിയില്ലെങ്കിൽ ആന്റോ ആന്‍റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കെ സി വേണുഗോപാൽ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂർ പ്രകാശിന്‍റെ പേരാണ് പരി​ഗണനയിൽ. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

വയനാട്ടിൽ കെ സി വേണു​ഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നിൽ നിലനിൽക്കുന്നുണ്ട്.
എംപിയെന്ന നിലയിൽ പ്രകടനം മോശമായിരുന്നുവെന്ന എഐസിസി സർവ്വേയുടെ ചുവടുപിടിച്ചാണ‌് തോമസിനെതിരായ പടനീക്കം. ആലപ്പുഴയിൽ ഷാനിമോൾ ഉസ‌്മാനിന്റെ പേരിനൊപ്പം  അടൂർ പ്രകാശും പരിഗണനയിലുണ്ട‌്. അടൂർ പ്രകാശ‌് ആലപ്പുഴയിലേക്ക‌് വന്നാൽ ഷാനിമോൾക്ക‌് ആറ്റിങ്ങലിലേക്ക‌് മാറേണ്ടി വരും. ചാലക്കുടിയിൽ ബെന്നി ബഹന്നാനും മുൻ എംപി കെ പി ധനപാലനുമാണ‌് പരിഗണനയിൽ. പത്തനംത്തിട്ടയിൽ സിറ്റിങ‌് എംപി ആന്റോ ആന്റണി തന്നെ മൽസരിക്കും. പാലക്കാട‌് വി കെ ശ്രീകണ‌്ഠൻ, ആലത്തൂർ രമ്യാ ഹരിദാസ‌്, കാസർകോഡ‌് സുബ്ബയ്യറായ‌് എന്നിവരാണ‌് പരിഗണിക്കപ്പെടുന്നത‌്.

കോൺഗ്രസിന്‍റെ സീറ്റുകൾ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകൾ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നാണ് വിവരം. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റിലും കേരളാ കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് മുൻകയ്യെടുത്ത് നടത്തുന്ന പരിശ്രമങ്ങളിലും എല്ലാം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.



from Kerala || Deshabhimani ​Online ​News https://ift.tt/2ueF8KN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages