വെള്ളറട > ക്രിസ്ത്യൻ ആരാധനാലയം കത്തിച്ച സംഘപരിവാറുകാരൻ പിടിയിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് തൊഴിലാളിയുമായ പേരേക്കോണം വേലിക്കകം ബാബുഭവനിൽ ചന്ദ്രബാബു(52)വാണ് പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികൾ ഉടൻ പിടിയിലാവുമെന്ന‌് പൊലീസ‌് അറിയിച്ചു. പേരേക്കോണം ജങ‌്ഷനു സമീപം പ്രവർത്തിക്കുന്ന അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ഹാൾ തീവച്ചു നശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
പ്രദേശത്തെ ആർഎസ്എസ് ക്രിമിനലുകൾ ഈ ആരാധനാലയത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലാണ് പ്രാർഥനാലയം ആർഎസ്എസിന്റെ നേതൃത്വത്തിൽ തീയിട്ടത്. ഇതര മതവിശ്വാസികളുടെ ആരാധനകൾ പ്രദേശത്ത് അനുവദിക്കില്ല എന്ന ആർഎസ്എസിന്റെ ധാർഷ്ട്യത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അക്രമിസംഘത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസികൾ പേരേക്കോണം ജങ‌്ഷനിൽ പ്രതിഷേധയോഗം നടത്തി.
from Kerala || Deshabhimani Online News https://ift.tt/2GYEtpu
via IFTTT
No comments:
Post a Comment