മത്സരചിത്രം തെളിഞ്ഞു, ഇനി തീപാറും പോരാട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

മത്സരചിത്രം തെളിഞ്ഞു, ഇനി തീപാറും പോരാട്ടം



ഇരുമുന്നണികളിലെയും മുഖ്യ എതിരാളികൾ കളത്തിലിറങ്ങിയതോടെ കേരളത്തിലെ മത്സരചിത്രം തെളിഞ്ഞു. വോട്ടെടുപ്പിന‌് ഇനി 32 നാൾ തീപാറുന്ന പോരാട്ടത്തിനായിരിക്കും സാക്ഷ്യംവഹിക്കുക. എൽഡിഎഫ‌് സ്ഥാനാർഥികൾ ജനങ്ങൾക്കിടയിലേക്ക‌് ഇറങ്ങിയിട്ട‌് രണ്ടാഴ‌്ചയായി . ഗ്രൂപ്പ‌് തർക്കവും പ്രമുഖരുടെ പിന്മാറ്റവുംമൂലം പ്രതിസന്ധിയിലായ കോൺഗ്രസ‌് സ്ഥാനാർഥിനിർണയം ഒടുവിൽ ഒരുവിധം പൂർത്തിയാക്കി.

അവസാനം എൻഡിഎയിലെ സീറ്റ‌് വിഭജനവും പൂർത്തിയായി.  ഭൂരിപക്ഷം മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും നേർക്കുനേർ പോരാട്ടമായിരിക്കും. സംസ്ഥാന സർക്കാർ വികസനരംഗത്ത‌് 1000 ദിനങ്ങൾക്കുള്ളിൽ കൈവരിച്ച നേട്ടങ്ങളുടെ ആത്മവിശ്വാസത്തിലാണ‌് എൽഡിഎഫ‌് വോട്ടർമാരെ അഭിമുഖീകരിക്കുന്നത‌്. മോഡി സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും വർഗീയതയും ഒപ്പം തുറന്നുകാട്ടും. ജനവിരുദ്ധതയിലും വർഗീയ പ്രീണനത്തിലും ബിജെപിയും കോൺഗ്രസും ഒന്നാണെന്ന‌് വരച്ചുകാട്ടുകയും ചെയ്യും.

വികസനവും കൂട്ടപലായനവും ചർച്ചയാകും
കൃത്യമായ രാഷ്ട്രീയവും വികസനവും ചർച്ചചെയ‌്ത‌് എൽഡിഎഫ‌് ജനങ്ങളെ സമീപിക്കുമ്പോൾ അക്രമരാഷ്ട്രീയ മുറവിളിയിൽ  പ്രചാരണം കേന്ദ്രീകരിക്കുകയാണ‌് യുഡിഎഫ‌്. കോൺഗ്രസുകാർ നടത്തിയ 127 രാഷ്ട്രീയ കൊലപാതകവും അതിന്റെ വിശദാംശങ്ങളും ഇതിന‌് മറുപടിയായി എൽഡിഎഫിന‌് ഉന്നയിക്കാനാകും.
ദേശീയ തലത്തിലും കേരളത്തിലും നടക്കുന്ന  കോൺഗ്രസ‌് നേതാക്കളുടെ ബിജെപിയിലേക്ക‌ുള്ള കൂട്ടപലായനം പരാമർശിച്ച‌് കോൺഗ്രസുകാർ നാളെ ബിജെപിയാകാൻ മടിക്കില്ലെന്ന‌് എൽഡിഎഫ‌് സമർഥിക്കും. ബിജെപിക്കെതിരായ മതേതര ശക്തികളുടെ  സഖ്യത്തിൽനിന്ന‌് കോൺഗ്രസ‌് വിട്ടുനിൽക്കുന്നത‌് ചൂണ്ടിക്കാട്ടി കേന്ദ്രത്തിൽ കോൺഗ്രസ‌് സർക്കാർ വരുമെന്ന പ്രചാരണത്തെ എൽഡിഎഫ‌് പ്രതിരോധിക്കും.

കോൺഗ്രസിന‌് വോട്ട‌് ചെയ‌്തത‌ുകൊണ്ട‌് അവർക്ക‌് ദേശിയ രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാനാകില്ലെന്ന  യാഥാർഥ്യം ജനങ്ങൾക്കിടയിൽ  ചർച്ചയാക്കാൻ ഇതിനകം എൽഡിഎഫിന‌് കഴിഞ്ഞു.

ബിജെപിക്ക‌് ഒറ്റവിഷയം: വർഗീയത
ശബരിമലയിൽ കടിച്ചുതൂങ്ങാനായിരിക്കും ബിജെപിയുടെ നീക്കം. ഇതിന്റെ പേരിൽ വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്താനുള്ള പ്രചാരണത്തിൽ ബിജെപി ഊന്നും. കോൺഗ്രസുകാരായ വിശ്വാസികൾ ബിജെപി പാളയത്തിലേക്ക‌് പോകുന്നത‌് തടയാൻ ശബരിമലയെ തെരഞ്ഞെടുപ്പ‌് വിഷയമാക്കാൻ
കോൺഗ്രസും ശ്രമിക്കും. എന്നാൽ,സുപ്രീംകോടതി വിധി നടപ്പാക്കുന്നത‌ുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ അവസാനിച്ചു. യുവതീപ്രവേശത്തിൽ പ്രഖ്യാപിത നിലപാടാണ‌് സർക്കാർ കൈക്കൊണ്ടത‌്.

അതോടൊപ്പം കോടതിവിധി നടപ്പാക്കുന്നതിനും ശ്രമിച്ചു. ഇത‌് ഭരണഘടനാപരമായ ബാധ്യതയാണ‌്. ഇക്കാര്യം ജനങ്ങൾക്ക‌് നല്ലപോലെ ബോധ്യമായി. മാത്രവുമല്ല ശബരിമലയിൽ ഇപ്പോൾ സുഗമമായാണ‌് കാര്യങ്ങൾ മുന്നോട്ടുപോകുന്നത‌്. ഉത്സവ ദിനങ്ങളായിട്ടുപോലും സ്ഥിതി ശാന്തം. സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ‌്. വിധി മറിച്ചായാൽ അത‌ിന‌് വിധേയമായി പ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട‌്.

ദേശീയരാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ ആഴത്തിൽ ചർച്ചചെയ്യാൻ കോൺഗ്രസും ബിജെപിയും ഇതുവരെ തയ്യാറായിട്ടില്ല. മോഡി സർക്കാരിന്റെ തുടർഭരണം ബിജെപിയും  ബദൽ സർക്കാർ കോൺഗ്രസും സ്വപ‌്നം കാണുകയാണ‌്. പക്ഷേ‌, ഇരുക്കൂട്ടർക്കുമെതിരെ ശക്തമായ ജനകീയ വികാരമാണുള്ളത‌്.  സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം കോൺഗ്രസിനെയും ബിജെപിയെയും ആശങ്കയിലാഴ‌്ത്തിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2U3D7Q8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages