വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ


സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് പ്രതിദിന വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. രാത്രിയും ചൂട‌് കൂടിയതോടെ  ഉപഭോഗം കുതിച്ചുയർന്നു. ചൊവ്വാഴ‌്ച ഉപഭോഗം 83.08 ദശലക്ഷം യൂണിറ്റായാണ‌് ഉയർന്നത‌്. ഇതുവരെയുള്ള റെക്കോഡ‌് 80.94 ദശലക്ഷം യൂണിറ്റാണ‌്. കഴിഞ്ഞവർഷം ഏപ്രിൽ 29നാണ‌് ഇത‌് രേഖപ്പെടുത്തിയത‌്. സാധാരണ ഏപ്രിൽ, മെയ‌് മാസങ്ങളിലാണ‌് ഉപഭോഗം ഇത്തരത്തിൽ വർധിക്കുക.  ഇക്കുറി മാർച്ച‌് പകുതിയോടെ ഈരീതിയിൽ രേഖപ്പെടുത്താൻ തുടങ്ങിയതോടെ കെഎസ‌്ഇബിയും സംസ്ഥാന സർക്കാരും  ജാഗ്രതയിലാണ‌്.

നിലവിൽ പകൽ താപനില 38 ഡിഗ്രിവരെയും രാത്രി താപനില 23 മുതൽ 26 ഡിഗ്രി വരെയും എത്തി. പാലക്കാട‌് ഇത‌് ചിലദിവസങ്ങളിൽ 40 കടന്നു. എസി, ഫാൻ, കൂളറുകൾ തുടങ്ങിയവയുടെ ഉപയോഗം ഗണ്യമായി വർധിച്ചു. എസ‌്എസ‌്എൽസി, പ്ലസ‌് ടു പരീക്ഷാക്കാലമായതും ഉപഭോഗം വർധിക്കാൻ കാരണമായി.  സർക്കാരിന്റെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയെത്തുടർന്ന‌്  ഉപയോക്താക്കളുടെ എണ്ണവും വർധിച്ചു. നിലവിൽ 1.23 കോടിയിലധികമാണ‌് ഉപയോക്താക്കൾ. ഇതിൽ  95 ലക്ഷവും ഗാർഹിക ഉപയോക്താക്കളാണ‌്.

ലോഡ‌് ഷെഡ്ഡിങ്‌ ഉണ്ടാകില്ല
വൻതോതിലുള്ള ഉപഭോഗം മുന്നിൽക്കണ്ട‌് പുറമെനിന്ന‌് വൈദ്യുതി എത്തിക്കുന്നതിനുള്ള കരാറുകളിൽ കെഎസ‌്ഇബി ഏർപ്പെട്ടിരുന്നു. പ്രസരണനഷ്ടം കുറയ‌്ക്കാനും നടപടിയെടുത്തു.  ലോഡ‌്ഷെഡ്ഡിങ‌് ഉണ്ടാകില്ലെന്ന‌് മന്ത്രി എം എം മണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട‌്. വൈദ്യുതി പുറത്തുനിന്ന‌് കൂടുതലായി എത്തിക്കുന്നതിനുള്ള ഇടമൺ–- കൊച്ചി പവർഹൈവേ നിർമാണം ഉടൻ പൂർത്തിയാകും. ആവശ്യമായ വൈദ്യുതിയിൽ  70 ശതമാനവും പുറത്തുനിന്നാണ‌് കൊണ്ടുവരുന്നത‌്. ഇതിൽ  350 മെഗാവാട്ടിന്റെ കുറവും നേരിടുന്നുണ്ട‌്. കൂടംകുളത്തുനിന്ന‌് 150 ഉം നെയ‌്‌വേലി, രാമഗുണ്ഡം എന്നിവിടങ്ങളിൽനിന്ന‌് 100 വീതം മെഗാവാട്ട‌ുമാണ‌് കുറവുണ്ടായത‌്.
യന്ത്രത്തകരാറിനെത്തുടർന്നാണിത‌്. ഈ കുറവ‌് പരിഹരിക്കാനുള്ള നടപടികൾ കെഎസ‌്ഇബി സ്വീകരിച്ചുവരികയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Jsoq59
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages