സ്വന്തം ലേഖകൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018–-19 സാമ്പത്തികവർഷം അവസാനിക്കുമ്പോൾ കേരളം സൃഷ്ടിച്ചത് 9.64 കോടി തൊഴിൽദിനങ്ങൾ. കേരളത്തിനായി കേന്ദ്രം അനുവദിച്ചത് ഏഴുകോടി തൊഴിൽ ദിനങ്ങളായിരുന്നു. ഈ കണക്ക‌് മറികടന്ന് 2.64 കോടി തൊഴിൽദിനങ്ങൾ അധികം സൃഷ്ടിക്കാനായി. കേരളം 138 ശതമാനം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. 2014-–-15 കാലത്ത‌് 77 ശതമാനം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്.
ഈ വർഷം കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണം 4,14,138 ആണ്. 2014–-15 ൽ 98,648 കുടുംബങ്ങൾക്ക് മാത്രമാണ് 100 ദിനം തൊഴിൽ ലഭിച്ചത്. 100 തൊഴിൽദിനം പൂർത്തിയാക്കിയ എല്ലാ കുടുംബങ്ങൾക്കും കഴിഞ്ഞ രണ്ടുവർഷമായി ഓണത്തിന് 1000 രൂപ വീതം ബോണസ് സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. പട്ടികവർഗക്കാർക്ക് ലഭിക്കുന്ന 100 ദിവസത്തിനുപരിയായി 100 ദിവസംകൂടി അധികംലഭിക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയും നടപ്പാക്കുന്നു.
കേന്ദ്രത്തിന്റേത‌് അനീതി
പദ്ധതിയിൽ കേരളത്തോട് കേന്ദ്രസർക്കാർ തികഞ്ഞ അവഗണനയാണ് കാണിച്ചത്. ഈ സാമ്പത്തികവർഷം ലഭിക്കേണ്ട 2615 കോടിയും കഴിഞ്ഞവർഷത്തെ കുടിശികയായ 739 കോടിയും ചേർത്ത് 3354 കോടിയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, 2037 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ബാക്കിയുള്ള 1316 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും കേന്ദ്ര ഗ്രാമവികസനമന്ത്രി നരേന്ദ്രസിങ‌് തോമാറിനും കത്തയിച്ചിരുന്നു.ഇതുവരെയായും അനുകൂല പ്രതികരണമുണ്ടായില്ല.
from Kerala || Deshabhimani Online News https://ift.tt/2I1UydA
via IFTTT
No comments:
Post a Comment