തദ്ദേശ പദ്ധതിച്ചെലവിൽ റെ‌ക്കോഡ‌്: 93 ശതമാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

തദ്ദേശ പദ്ധതിച്ചെലവിൽ റെ‌ക്കോഡ‌്: 93 ശതമാനം


തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവിൽ സർവകാല റെക്കോഡ‌്. വാർഷികപദ്ധതിയിൽ ചെലവിട്ടത‌് 92.78 ശതമാനം. 6721.91 കോടിരൂപയുടെ പദ്ധതി അടങ്കലിൽ 6236.35 കോടിരൂപയുടെ പദ്ധതികൾ പൂർത്തിയായി. 1,76,440 പദ്ധതിയാണ‌് പൂർത്തീകരിച്ചത‌്.

44 ഗ്രാമപഞ്ചായത്ത‌് പദ്ധതി വിഹിതം പൂർണമായും ചെലവിട്ടു. ബ്ലോക്ക‌് പഞ്ചായത്തുകളിൽ 20 എണ്ണം ഈ പട്ടികയിലുണ്ട‌്. 10 എണ്ണം 99 ശതമാനം നേട്ടത്തിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ വയനാടാണ‌് മുന്നിൽ. 98.42 ശതമാനം. കണ്ണൂരും തിരുവനന്തപുരവും 90 കടന്നു. 18 മുനിസിപ്പാലിറ്റി 90 ശതമാനത്തിനുമുകളിലാണ‌് പദ്ധതിച്ചെലവ‌്. കോഴിക്കോട‌് മുക്കം നഗരസഭ മൊത്തം തുകയും ചെലവിട്ടു. കോർപറേഷനുകളിൽ കോഴിക്കോടാണ‌് മുന്നിൽ–-77.86 ശതമാനം.

യുഡിഎ‌ഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് 2014–-15ൽ 68.21 ശതമാനം, 2015–-16ൽ 73.61 ശതമാനം, 2016–-17ൽ 67.08 ശതമാനം എന്നിങ്ങനെയായിരുന്നു തദ്ദേശസ്ഥാപന പദ്ധതിച്ചെലവ‌്. എൽഡിഎഫ‌് സർക്കാർ വന്നതോടെ 2017–-18ൽ 85.44 ശതമാനം, 2018–-19ൽ 84.64 ശതമാനം എന്നിങ്ങനെ കുതിച്ചുയർന്നു. ഈ സാമ്പത്തികവർഷം കടുത്ത പ്രതിസന്ധികളെ മറികടന്നാണ‌് റെക്കോഡ‌് നേട്ടത്തിലേക്ക‌് പദ്ധതിച്ചെലവ‌് കുതിച്ചത‌്.

വർഷാദ്യംതന്നെ പദ്ധതി രൂപീകരണം പൂർത്തീകരിച്ച‌് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ‌് പ്രളയ ദുരന്തമെത്തിയത‌്. പേമാരിയിൽ ജൂലൈമുതൽ സെപ‌്തംബർ വരെ മൂന്നുമാസം പൂർണമായും പദ്ധതിപ്രവർത്തനം സ‌്തംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധ ദുരിതാശ്വാസ–പുനരധിവാസ പ്രവർത്തനങ്ങളിലായി‌‌. എന്നിട്ടും സമയ ബന്ധിതമായിതന്നെ പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാനായി.

സംസ്ഥാന വാർഷിക പദ്ധതിയും മികവിൽ
സംസ്ഥാനത്തിന്റെ മൊത്തം വാർഷിക പദ്ധതിച്ചെലവ‌് 72 ശതമാനത്തിലെത്തി.  37,247 രൂപയുടെ മൊത്തം അടങ്കലിൽ 26,817.84 കോടിരൂപയാണ‌് ശനിയാഴ‌്ച വൈകിട്ട‌് നാലുവരെയുള്ള ചെലവ‌്. കേന്ദ്രാവിഷ‌്കൃത പദ്ധതികളിൽ 73 ശതമാനവും. ഇതിന്റെ ബഹുഭൂരിപക്ഷം വരുന്ന കേന്ദ്ര വിഹിതവും നിലവിൽ സംസ്ഥാനമാണ‌് വഹിച്ചത‌്. ശനിയാഴ‌്ച വൈകിട്ടുവരെയുള്ള കണക്കാണിത‌്. ഞായറാഴ‌്ചയും ട്രഷറി പ്രവർത്തിക്കും. വർഷാന്ത്യത്തിലെ അന്തിമ കണക്കു വരുന്നതോടെ പദ്ധതിച്ചെലവിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ‌് ധനവകുപ്പിന്റെ വിലയിരുത്തൽ.

കടമെടുക്കുന്നത‌് തടയുന്നത‌് അടക്കമുള്ള കേന്ദ്രത്തിന്റെ കുത്സിത ശ്രമങ്ങളെയും അതിജീവിച്ചാണ‌് ഈ നേട്ടം കൈവരിച്ചത‌്‌. കടമെടുപ്പ‌് തടഞ്ഞതിലൂടെ പദ്ധതി നടത്തിപ്പിനാവശ്യമായ 5800 കോടിരൂപ നിഷേധിച്ചു. തെരഞ്ഞെടുപ്പുകാലത്ത‌് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു ലക്ഷ്യം. കൃത്യമായ ധന മാനേജുമെന്റിലൂടെ വലിയ പ്രതിസന്ധിയിൽനിന്ന‌് സംസ്ഥാനം കരകയറി. സാമൂഹ്യക്ഷേമ, ക്ഷേമനിധി ബോർഡ‌് പെൻഷനുകൾ കൃത്യമായി വിതരണം ചെയ‌്തു.
അക്കൗണ്ട‌് മാറ്റിയിടൽ ഒഴികയെുള്ള എല്ലാ ട്രഷറി പിൻവലിക്കലുകൾക്കും നിയന്ത്രണമില്ലാതെ അനുമതി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന‌് 1700 കോടിയിലേറെ രൂപ ദുരിതർക്ക‌് സഹായമെത്തിക്കാനായി വിതരണം ചെയ‌്തു. സാലറി ചലഞ്ചിലൂടെ സംഭാവനയായി ലഭിച്ച 1450 കോടിയോളം രൂപ ഇതിന‌് വലിയ സഹായമായി.

പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി, പൂർണമായും തകർന്നവയുടെ  പുനർനിർമാണം, സ്ഥലം നഷ്ടമായവർക്ക‌് വീട‌് വയ‌്ക്കാൻ പകരം ഭൂമി, ജീവനഷ്ടം, കാർഷിക –-മൃഗ സമ്പത്തിന്റെ നഷ്ടം തുടങ്ങിയവയ‌്ക്കുള്ള നഷ്ടപരിഹാരത്തിന‌് കേന്ദ്ര മാനദണ്ഡപ്രകാരം തുശ്ചമായ തുകയാണ‌് കേന്ദ്ര സർക്കാരിൽനിന്ന‌് ലഭിക്കുന്നത‌്. എന്നാൽ, ജീവനഷ്ടത്തിനും പൂർണമായും വീട‌് നഷ്ടപ്പെട്ടതിനും നാലുലക്ഷം രൂപ സമാശ്വാസമായി സംസ്ഥാനം നൽകി. രണ്ടര ലക്ഷത്തോളം ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കും വിവിധ തോതിൽ ധനസഹായം ലഭ്യമാക്കി. 

ഇവയ‌്ക്കെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ‌് തുക ലഭ്യമായത‌്. സംസ്ഥാനത്തിന്റെ തനത‌് വരുമാനം പ്രതീക്ഷിച്ചത്ര എത്തിയില്ലെങ്കിലും, 14 ശതമാനം വളർച്ച നേടിയതായി പ്രാഥമിക കണക്ക‌് വ്യക്തമാക്കുന്നു. ജിഎസ‌്ടിയിലും 13–-14 ശതമാനം വളർച്ചയുണ്ട‌്. നിലവിൽ ട്രഷറി മുൻഗണനാ പട്ടികയിൽ 500 കോടിയോളം രൂപയുടെ ബില്ലുകളുണ്ട‌്. അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളിൽ ഇവയും നൽകും. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യും‌. മാസാദ്യത്തിലെ മറ്റു ചെലവുകളിലും ഒരു നിയന്ത്രണവുമുണ്ടാകില്ലെന്ന‌് ധനവകുപ്പ‌് അധികൃതർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2uC6tXy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages