ടെൽക്കിന‌് ഒമാനിൽനിന്ന‌് 2 കോടിയുടെ ഓർഡർ ; ദീർഘകാല കരാറിനും ധാരണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ടെൽക്കിന‌് ഒമാനിൽനിന്ന‌് 2 കോടിയുടെ ഓർഡർ ; ദീർഘകാല കരാറിനും ധാരണ


കൊച്ചി
മുടങ്ങിപ്പോയ കയറ്റുമതി വീണ്ടും സജീവമാക്കി ടെൽക‌്. ഒമാനിൽനിന്ന‌് രണ്ടു കോടിയുടെ ട്രാൻസ‌്ഫോർമറുകൾക്ക‌് ഓർഡർ ലഭിച്ചു. ടെൽക്കിന്റെ 350-ലധികം ട്രാൻസ്‌ഫോർമറുകൾ നിലവിൽ ഒമാൻ ഉപയോഗിക്കുന്നുണ്ട‌്. ഇവയുടെ അറ്റകുറ്റപ്പണികൾക്കുള്ള ദീർഘകാല കരാറിനും ധാരണയായെന്ന‌് ചെയർമാൻ അഡ്വ. എൻ സി മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നഷ‌്ടത്തിലായിരുന്ന ടെൽക‌് 2016 മുതൽ തുടർച്ചയായി പ്രവർത്തനലാഭം നേടിവരികയാണ‌്. ആധുനികവൽക്കരണം രണ്ടുഘട്ടങ്ങളിലായി പൂർത്തിയാകുന്നതോടെ 10000 എംവിഎ ഉൽപ്പാദനക്ഷമത കൈവരിക്കും. ഡയറക്ടർ ബോർഡ്  അംഗീകരിച്ച 200 കോടിയുടെ ആധുനീകരണ പദ്ധതികൾക്ക്  റിപ്പോർട്ട‌്‌ തയ്യാറാക്കുന്നതിന് രാജ്യാന്തര കൺസൾട്ടൻസിയെ നിയമിക്കും. കൂടാതെ രണ്ടു കോടി രൂപ ചെലവിട്ട‌്  കംപ്യൂട്ടർ ആധുനികവൽക്കരണം നടപ്പാക്കും. 11 കോടി മുടക്കി വിപിഡി എന്ന ആധുനിക സജ്ജീകരണം ഏർപ്പെടുത്തും. നൂതന ട്രാൻസ്‌ഫോർമർ ടെക്‌നോളജിക്കായി 50 കോടിയുടെ പദ്ധതികളും തയ്യാറാക്കുന്നു. ബൃഹത്തായ സൗരോർജ പദ്ധതികൾക്കുവേണ്ടിയുള്ള ട്രാൻസ്‌ഫോർമറുകളുടെ ഉൽപ്പാദനം തുടങ്ങും.

ഈ സാമ്പത്തികവർഷം നിർമിച്ച 43–-ാ-മത് ട്രാൻസ്‌ഫോർമറുകളുടെ കൈമാറ്റം വ്യവസായ മന്ത്രി ഇ പി ജയരാജൻ എട്ടിന‌് രാവിലെ 10-ന് നിർവഹിക്കും.
സമീപഭാവിയിൽ ടെൽക്കിന‌് വിദേശത്തുനിന്നുള്ള കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ‌്  പ്രതീക്ഷ. 2016ൽ 56 കോടിയുടെ ഓർഡറാണുണ്ടായിരുന്നത‌്. ഇത‌് 280 കോടിയിലെത്തിയെന്ന‌് അഡ്വ. എൻ സി മോഹനൻ പറഞ്ഞു. മാനേജിങ‌് ഡയറക്ടർ ബി പ്രസാദ‌്, ജോയിന്റ‌് ജനറൽ മാനേജർ ഡോ. ജോഫി ജോർജ‌്, ഡെപ്യൂട്ടി ജനറൽ മാനേജർ റെജി ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2HfOpdq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages