കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 114.20 അടിയിലേക്ക് താഴ്ന്നു. വേനൽമഴ നല്ലനിലയിൽ ലഭിക്കാത്തതും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് തുടരുന്നതിനാലും ജലനിരപ്പ് ഇനിയും കുറയും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലച്ചിരിക്കുകയാണ്. തമിഴ്നാട് സെക്കൻഡിൽ 170 ഘനയടി വീതം വെള്ളം കൊണ്ടുപോകുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിൽ സെക്കൻഡിൽ 36 ഘനയടി വീതം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ചൊവ്വാഴ്ചയിത് പൂർണമായും നിലച്ചു.
ജലനിരപ്പ് അടിക്കടി കുറയുന്നത് തേക്കടിയിലെ ബോട്ട് സർവീസിനെ സാരമായി ബാധിക്കും. ജലനിരപ്പ് ഇനിയും കുറയുന്നതോടെ ബോട്ട് സർവീസ് ഭാഗികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കും സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ജലനിരപ്പ് കുറയുമ്പോൾ ബോട്ടിൽ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കുകയും വലിയ ബോട്ടുകളുടെ സർവീസ് ഭാഗികമായി നിർത്തുകയും ചെയ്തിരുന്നു. മുൻകാലങ്ങളിൽ ജലനിരപ്പ് കുറയുമ്പോൾ ഒരു കിലോമീറ്റർ അകലെ താൽകാലിക ജെട്ടി നിർമിച്ച് ബോട്ട് സർവീസ് തടസ്സമില്ലാതെ നടത്തിയിരുന്നു. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങൾ ബോട്ടിങ്ങിലും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2tQjXPh
via IFTTT
No comments:
Post a Comment