നവകേരള നിർമിതിക്ക‌് സഹായം: കോടിയേരി ബാലകൃഷ്‌ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

നവകേരള നിർമിതിക്ക‌് സഹായം: കോടിയേരി ബാലകൃഷ്‌ണൻ


കേരളത്തിന്റെ പുനർനിർമാണത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖ ബജറ്റാണ്‌ ധനമന്ത്രി  അവതരിപ്പിച്ചതെന്ന്‌ സിപിഐ എം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. അടിയന്തരമായ ധനാശ്വാസ നടപടികളും ദീർഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്‌.

കാലവർഷക്കെടുതി സൃഷ്ടിച്ച പ്രതിസന്ധികൾക്കും കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾക്കും ഇടയിൽനിന്നുകൊണ്ട്‌ അവതരിപ്പിച്ച  ബജറ്റ്‌ സാധാരണക്കാർക്ക്‌ കൂടുതൽ പരിഗണന നൽകുന്നതാണ്‌. കേരളവികസനത്തിന്റെ ദൗർബല്യമായി വിലയിരുത്തപ്പെടുന്ന കാർഷിക, വ്യാവസായിക മേഖലകളിലെ മുരടിപ്പ്‌ മാറ്റുന്നതിനും ആമേഖലയെ ശക്തിപ്പെടുത്താനുള്ള പ്രത്യേക ശ്രദ്ധയും ഈ ബജറ്റിലുണ്ട്‌.പശ്ചാത്തലമേഖലയെ ശക്തിപ്പെടുത്താനുള്ള കാഴ്‌ചപ്പാടും ഇത്‌ മുന്നോട്ടുവയ്‌ക്കുന്നു. മൂലധനനിക്ഷേപത്തിന്റെ വർധന  ബജറ്റിനെ ശ്രദ്ധേയമാക്കുന്നു.

സർക്കാർ വിശ്വാസികൾക്ക്‌ എതിരാണെന്ന സംഘപരിവാർ പ്രചാരണത്തിന്റെ വായടപ്പിക്കുന്ന സമീപനമാണ‌് ബജറ്റിലുള്ളത‌്. ക്ഷേമപെൻഷനുകളുടെ വർധന, സ്‌ത്രീശാക്തീകരണത്തിന്‌ പ്രത്യേക പരിഗണന, പരമ്പരാഗതമേഖലയെ സംരക്ഷിക്കാനുള്ള ഇടപെടൽ, നാളികേരത്തിനും റബറിനുമുള്ള സവിശേഷ പരിഗണന തുടങ്ങിയവയെല്ലാം ജനങ്ങൾക്ക്‌ ഗുണകരമാണ‌്.  മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിന്‌ നൽകുന്ന ഊന്നൽ ഭാവി കേരളത്തിന്റെ മുന്നോട്ടുപോക്കിനും സഹായകരമാണ്‌. പ്രളയദുരന്തങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലെ ജനങ്ങൾക്കും പരിഗണനയും സഹായവും നൽകുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ബജറ്റ്‌–- കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2B7ipo3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages