ബജറ്റ്‌ പ്രളയാനന്തര കേരളത്തിന‌് കരുത്തുപകരും: വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ബജറ്റ്‌ പ്രളയാനന്തര കേരളത്തിന‌് കരുത്തുപകരും: വിജയരാഘവൻ


പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന്‌ ഊന്നൽ നൽകുന്നതും ജനക്ഷേമകരവുമായ ബജറ്റാണ്‌ മന്ത്രി  തോമസ്‌ ഐസക് അവതരിപ്പിച്ചതെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.  നവകേരള നിർമാണത്തിന്‌ 25 പദ്ധതികളാണ്‌ തയ്യാറാക്കിയത്‌. 42 ലക്ഷം കുടുംബങ്ങൾക്ക്‌ സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌ ഏർപ്പെടുത്താനുള്ള തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു. സാധാരണക്കാർക്കുമേൽ നികുതിഭാരം അടിച്ചേൽപ്പിക്കാതെ വിഭവ സമാഹരണത്തിനാണ്‌ ബജറ്റ്‌ ലക്ഷ്യമിടുന്നത്‌.

ക്ഷേമ പെൻഷനുകളിൽ 100 രൂപ വർധിപ്പിക്കാനുള്ള തീരുമാനം പാവങ്ങളോടുള്ള സർക്കാരിന്റെ കരുതലിന്‌ തെളിവാണ്‌. ശബരിമല വികസനത്തിന്‌ 739 കോടി രൂപ വകയിരുത്തിയത്‌ കള്ളപ്രചാരകർക്കുള്ള ശക്തമായ മറുപടിയാണ്‌. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ 100 കോടി നൽകുമെന്ന പ്രഖ്യാപനവും കെഎസ്‌ആർടിസിക്ക്‌ 1000 കോടി രൂപ നീക്കിവച്ചതും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. 

സ്‌ത്രീ ശാക്തീകരണത്തിന്‌ 1420 കോടി രൂപയും കുടുംബശ്രീക്ക്‌ 100 കോടി രൂപയും വകയിരുത്തിയതും വനിതാ മുന്നേറ്റത്തിന്‌ കരുത്തുപകരും. പ്രളയബാധിത പഞ്ചായത്തുകൾക്ക്‌ 250 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഐടി പാർക്കുകളുടെ വികസനത്തിനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്‌.

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റിൽ ഒട്ടേറെ പുതുമയാർന്ന പദ്ധതികളാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്‌. കാർഷിക, വ്യാവസായിക മേഖലകളുടെ വികസനത്തിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി ബജറ്റ്‌ വ്യക്തമാക്കുന്നതായി  എ വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Uzjxbs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages