ഗാന്ധിജിയെ വീണ്ടും കൊന്നവരെ ജയിലിലടയ‌്ക്കണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ഗാന്ധിജിയെ വീണ്ടും കൊന്നവരെ ജയിലിലടയ‌്ക്കണം: കോടിയേരി


മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്‌ത്തുകയുംചെയ്‌ത ഹിന്ദു മഹാസഭയുടെ നീചമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിക്കുന്ന വേളയിലാണ്‌ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാശകുൻ പാണ്ഡെയുടെ നേതൃത്വത്തിൽ ഗാന്ധിചിത്രത്തിലേക്ക്‌ കൃത്രിമ തോക്കുപയോഗിച്ച്‌ വെടിയുതിർക്കുകയും ചോരയൊഴുക്കുകയും ചെയ്‌തത്‌.

ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സെയെ സ്‌തുതിക്കുകയും ചെയ്‌ത ഈസംഭവം രാജ്യദ്രോഹമാണ്‌. കേന്ദ്രത്തിൽ മോഡിയും യുപിയിൽ യോഗി ആദിത്യനാഥും ഭരിക്കുന്നതിന്റെ ബലത്തിലാണ്‌ പ്രാകൃതമായ നടപടിയുണ്ടായത്‌. രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടൻ അറസ്റ്റ‌് ചെയ‌്ത‌് രാജ്യദ്രോഹത്തിന്‌ ജയിലിലടയ‌്ക്കണമെന്നും കോടിയേരി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2S29zCB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages