ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന‌് എതിരായ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് ഈമാസം ആറിന‌് പരിഗണിക്കും. ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച‌് ആറിന‌് പകൽ 10.30ന‌് ഹർജികൾ പരിഗണിക്കുമെന്ന‌് സുപ്രീംകോടതി അഡീഷണൽ രജിസ‌്ട്രാർ അറിയിച്ചു.
ചീഫ‌്ജസ‌്റ്റിസിന‌് പുറമേ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ആർ എഫ‌് നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ചാണ‌് തുറന്നകോടതിയിൽ ഹർജികൾ പരിഗണിക്കുക. ശബരിമല വിഷയം പരിഗണിക്കുന്ന ഭരണഘടനാബെഞ്ചിൽ അംഗമായതിനാൽ അടുത്ത ആഴ‌്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ താൻ സ്ഥിരം ബെഞ്ചിന്റെ ഭാഗമായിരിക്കില്ലെന്നാണ‌് ജസ‌്റ്റിസ‌് ഇന്ദുമൽഹോത്ര വ്യാഴാഴ‌്ച തുറന്ന കോടതിയെ അറിയിച്ചത‌്.
സെപ‌്തംബർ 28ന‌് മുൻ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌്മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ‌് ശബരിമലയിൽ 10 മുതൽ 50 വരെ പ്രായപരിധിയിലുള്ള സ‌്ത്രീകൾക്ക‌് ഏർപ്പെടുത്തിയ വിലക്ക‌് ഭരണഘടനാവിരുദ്ധമാണെന്ന‌് വിധിച്ചത‌്.
മുൻ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌്മിശ്ര, ജസ‌്റ്റിസുമാരായ ആർ എഫ‌് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ‌് എന്നിവർ വിലക്ക‌് ഭരണഘടനാവിരുദ്ധമാണെന്ന‌് ഉത്തരവിട്ടപ്പോൾ ബെഞ്ചിലെ ഏക വനിതാപ്രതിനിധിയായ ഇന്ദു മൽഹോത്ര ഭിന്നവിധി പുറപ്പെടുവിച്ചു.
ഇതുവരെ 56 പുനഃപരിശോധനാഹർജിയാണ‌് സമർപ്പിച്ചിട്ടുള്ളത‌്. ഇവ 22ന‌് പരിഗണിക്കുമെന്നാണ‌് നേരത്തെ അറിയിച്ചിരുന്നത‌്. എന്നാൽ, ജസ്റ്റിസ‌് ഇന്ദുമൽഹോത്ര അവധിയിലായതിനാൽ കേസ‌് മാറ്റിവച്ചുവിധിയെ ചോദ്യംചെയ‌്തുള്ള നാല‌് റിട്ട‌് ഹർജികൾ അടുത്ത വെള്ളിയാഴ‌്ച പരിഗണിക്കും.
പുനഃപരിശോധനാഹർജികൾ പരിഗണിച്ച ശേഷമേ റിട്ട‌് ഹർജികൾ പരിഗണിക്കുകയുള്ളുവെന്ന‌് ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് നിരീക്ഷിച്ചിരുന്നു. ശബരിമലവിധിക്ക‌് എതിരെ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകൾകൂടി സുപ്രീംകോടതിയിലേക്ക‌് മാറ്റണമെന്നും മേൽനോട്ടസമിതിയെ ചുമതലപ്പെടുത്തിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട‌് സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജികളും യുവതീപ്രവേശത്തെ തുടർന്ന‌് ക്ഷേത്രം അടച്ച‌് ‘ശുദ്ധിക്രിയ’ നടത്തിയ തന്ത്രിക്ക‌് എതിരായ കോടതിയലക്ഷ്യഹർജികളും മറ്റും റിട്ട‌് ഹർജികൾക്കൊപ്പം പരിഗണിച്ചേക്കും.
from Kerala || Deshabhimani Online News http://bit.ly/2UuZF97
via IFTTT
No comments:
Post a Comment