ചരിത്ര ബോധമില്ലാത്തവരെ വഴിതെറ്റിക്കാൻ എളുപ്പം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ചരിത്ര ബോധമില്ലാത്തവരെ വഴിതെറ്റിക്കാൻ എളുപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം> ചരിത്രബോധമില്ലാത്തവരെ വഴിതെറ്റിക്കാൻ എളുപ്പമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ മാതൃഭൂമി അക്ഷരോത്സവം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ മികവ് നേടിയിട്ടുള്ളവർ ധാരാളമുണ്ടാകാം. എന്നാൽ ചരിത്രത്തേക്കുറിച്ച് മനസിലാക്കാത്തവരുണ്ട‌്. നമ്മളെങ്ങനെ നമ്മളായെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ നേർവഴി കണ്ടെത്താൻ സാധിക്കാതെ വരും.അറിവില്ലായ്മ കാരണം അടിമത്തം നേരിടേണ്ടിവന്ന ജനതയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നും പഴയ അശുദ്ധിവാദങ്ങൾ പലരും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.

നവോത്ഥാന കാലത്ത് പുരോഗമനവാദികൾ എന്തുനിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ഓർമിപ്പിക്കാൻ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾ തയ്യാറാകണം.ആരെയെങ്കിലും ഭയപ്പെട്ടൊ, റേറ്റിങ് കുറയുമെന്ന‌് ഭയന്നോ പിന്നോട്ട‌് പോകരുത‌്.  വർത്തമാനകാലത്തെ ഓരോ വാക്കും നാളെ ചരിത്രമാകുമെന്നും വരുംകാല യുവത കുറ്റപ്പെടുത്താൻ ഇടയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം പി വീരേന്ദ്രകുമാർ എം പി,  പി വി ചന്ദ്രൻ,  എം വി ശ്രേയാംസ് കുമാർ , പി ഐ രാജീവ്, ഓസ്‌ട്രേലിയൻ എഴുത്തുകാരി പ്രൊഫ. ജർമെയ്ൻ ഗ്രീർ എന്നിവർ സംസാരിച്ചു. ഫെബ്രുവരി മൂന്ന‌് വരെയാണ‌് ഫെസ‌്റ്റ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Bc6s08
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages