ചരിത്രംകുറിച്ച‌് തൊഴിൽമേള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ചരിത്രംകുറിച്ച‌് തൊഴിൽമേള


കൊച്ചി
യുവാക്കളുടെ തൊഴിൽസ്വപ‌്നങ്ങൾ യാഥാർഥ്യമാക്കി സംസ്ഥാന യുവജനക്ഷേമ ബോർഡും യുവജന കമീഷനും  കുസാറ്റും ചേർന്നു സംഘടിപ്പിച്ച തൊഴിൽമേള ചരിത്രത്തിലേക്ക‌്. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽമേളകളിലൊന്നായി ഇത‌്. വെള്ളി, ശനി ദിവസങ്ങളിലായി കൊച്ചി സർവകലാശാല സ‌്കൂൾ ഓഫ‌് എൻജിനിയറിങ്ങിൽ നടന്ന മേളയിൽ 4792 പേരാണ‌് പങ്കെടുത്തത‌്. ഇതിൽ 528 ഉദ്യോഗാർഥികൾ വിവിധ സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 135 ലേറെ കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനെത്തി.
വെള്ളിയാഴ‌്ച നോൺ ടെക‌്നിക്കൽ വിഭാഗത്തിലും ശനിയാഴ‌്ച ടെക‌്നിക്കൽ വിഭാഗത്തിലുമായിരുന്നു അഭിമുഖം. നോൺ ടെക‌്നിക്കൽ വിഭാഗത്തിൽ 13 പേരെ തെരഞ്ഞെടുത്തു.

ടെക‌്നിക്കൽ വിഭാഗത്തിൽ കൂടുതൽ പരിശോധന ആവശ്യമായതിനാലാണ‌് ചുരുക്കപ്പട്ടികമാത്രം ഉൾപ്പെടുത്തിയത‌്. രണ്ടാംദിനത്തിൽ പ്രശസ‌്തമായ ഐടി സ്ഥാപനങ്ങൾ അടക്കമുള്ള  ബഹുരാഷ‌്ട്ര കമ്പനികൾ മേളയ‌്ക്കെത്തി. ടെക‌്നോപാർക്കിലെ കമ്പനികളായ അൽ ഹിന്ദ‌്, ഇൻസ‌്റ്റിയോ എക‌്സ‌്പീരിയെൻസസ‌്, ഓർസിസ‌് ഇന്ത്യ കൺസൾട്ടൻസി സർവീസ‌്, സ‌്പിനോക‌്സ‌് ഇന്നൊവേഷൻസ‌്, കോഗ‌്നിസ‌് ഇൻഫോടെക‌് തുടങ്ങിയ കമ്പനികൾ പങ്കെടുത്തു. ബിടെക‌്, പോളിടെക‌്നിക‌്, ഐടിഐ യോഗ്യതയുള്ളവരായിരുന്നു ഉദ്യോഗാർഥികൾ. പകുതിയോളം വനിതകളായിരുന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെയും ബയോഡാറ്റ കമ്പനികൾ ശേഖരിച്ചിട്ടുണ്ട‌്. ഇത‌് പരിശോധിച്ച‌് തുടർനടപടികൾ സ്വീകരിക്കും.

എല്ലാ വർഷവും തൊഴിൽമേള സംഘടിപ്പിക്കാനാണ‌് യുവജനക്ഷേമ ബോർഡിന്റെയും യുവജനകമീഷന്റെയും പദ്ധതി. ഇതിനൊപ്പം തൊഴിൽമേളയ‌്ക്കായി തയ്യാറാക്കിയ വെബ‌്സൈറ്റ‌്  വിപുലീകരിച്ച‌് സ്ഥിരം സംവിധാനമാക്കും. ഇതിലൂടെ  കൂടുതൽ യുവാക്കൾക്ക‌്  തൊഴിൽ നൽകാനാകും. ബഹുരാഷ‌്ട്ര കമ്പനികൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക‌് വ്യത്യസ‌്ത യോഗ്യതകളും അഭിരുചികളുമുള്ള ജോലിക്കാരെ ഒരുകുടക്കീഴിൽ ലഭ്യമാകും.



from Kerala || Deshabhimani ​Online ​News https://ift.tt/2Nn4miY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages