കോഴിക്കോട്ടും കാലാവസ്ഥാ നിരീക്ഷണ റഡാര്‍ സ്ഥാപിക്കണം: ദേശീയ സെമിനാർ
കൊച്ചി-
ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനക്ഷമത കാര്യക്ഷമമാക്കാൻ കോഴിക്കോട്ടും കാലാവസ്ഥാ നിരീക്ഷണ റഡാർ സ്ഥാപിക്കണമെന്ന് കൊച്ചിയിൽ സമാപിച്ച ദേശീയ സെമിനാർ ആവശ്യപ്പെട്ടു. കുഫോസിൽ നടന്ന സെമിനാറിൽ സമുദ്രഗവേഷകരും കാലാവസ്ഥാ പഠന വിദഗ‌്ധരും നാവികസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഓഖിയും പ്രളയവും പോലുള്ള ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് കഴിയും. എന്നാൽ നിലവിൽ കാലാവസ്ഥാ വ്യതിയാനം അളക്കാൻ പര്യാപ‌്തമായ ഡോപ്ലർ റഡാർ സംവിധാനം ഉള്ളത‌് തിരുവനന്തപുരത്തും കൊച്ചിയിലും മംഗലാപുരത്തുമാണ‌്. കൊച്ചിയും മംഗലാപുരവും തമ്മിലുള്ള ദൂരം നിരീക്ഷണങ്ങളുടെ കാര്യക്ഷമത കുറയ‌്ക്കുന്നതായി ശാസ‌്ത്രജ്ഞർ പറഞ്ഞു. കോഴിക്കോടുകൂടി നിരീക്ഷണ സംവിധാനം നിലവിൽ വന്നാൽ മഴയുടെയും കാറ്റിന്റെയും അളവ‌് കൂടുതൽ കൃത്യമായി അളക്കാൻ സാധിക്കും.
സമുദ്ര കാലവസ്ഥ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സംസ്ഥാനത്ത‌് ആവശ്യമാണെന്ന‌് സെമിനാർ വിലയിരുത്തി. കൃത്രിമ ഉപഗ്രഹ ചിത്രങ്ങളിൽനിന്ന‌് അന്തരീക്ഷ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെങ്കിലും സമുദ്രത്തിന്റെ ഉപരിതലത്തിലും ആഴത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാൻ ആകില്ല. മത്സ്യത്തൊഴിലാളികൾക്കും ഇത‌് കൂടുതൽ പ്രയോജനപ്രദമാകുമെന്നും സെമിനാറിൽ ശാസ‌്ത്രജ്ഞർ വിശദീകരിച്ചു.
കുഫോസ് വിസി ഡോ. എ രാമചന്ദ്രൻ മോഡറേറ്ററായി. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരും കാലാവസ്ഥാ വ്യതിയാന ഗവേഷകരുമായ ഡോ. ജെ സഞ്ജയ്, ഡോ. പ്രസന്നകുമാർ, ഡോ. കെ മോഹൻകുമാർ, ഡോ. പി വി ജോസഫ്, ഡോ. എസ‌് സതീഷ‌് ചന്ദ്രഷേണായ‌്, ക്യാപ‌്റ്റൻ രാജേഷ‌് റാണ, എസ‌് അജിത‌്കുമാർ, കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ. ടി വി ശങ്കർ, പ്രൊഫ. വി എൻ സജ്ജീവൻ, രജിസ്ട്രാർ ഡോ. വി എം വിക്ടർ ജോർജ് എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2GGlBve
via IFTTT
No comments:
Post a Comment