മൂല്യനിർണയവും പരീക്ഷ നടത്തിപ്പും അതിവേഗത്തിലാക്കാനൊരുങ്ങി എംജി , യുജി, പിജി പ്രവേശനം അപേക്ഷ മെയ് 15 മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

മൂല്യനിർണയവും പരീക്ഷ നടത്തിപ്പും അതിവേഗത്തിലാക്കാനൊരുങ്ങി എംജി , യുജി, പിജി പ്രവേശനം അപേക്ഷ മെയ് 15 മുതൽ

കോട്ടയം
മൂല്യനിർണയവും പരീക്ഷ നടത്തിപ്പും അതിവേഗത്തിലാക്കാനൊരുങ്ങി എംജി സർവകലാശാല. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം സർവകലാശാലയുടെ നടപടികൾക്ക് പൂർണ പിന്തുണ അറിയിച്ചു. ഒന്ന്, ആറ് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ ഒന്നിന് ആരംഭിച്ച് ആറു ദിവസംകൊണ്ട് പൂർത്തീകരിക്കും. ഇതിനായി എട്ട് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ നടത്തും. ഏപ്രിൽ 30 നകം ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി മാർച്ച് 31 നകം അവസാനവർഷ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കലും പ്രൊജക്ട് ഇവാല്യുവേഷനും പൂർത്തീകരിക്കും. കഴിഞ്ഞ വർഷം മെയ് 15 ന് ബിരുദഫലം പ്രഖ്യാപിച്ചതിനാൽ പിജി പ്രവേശനത്തിന് വിദ്യാർഥികൾക്ക് കൂടുതൽ അവസരം ലഭിച്ചിരുന്നു. എല്ലാ അധ്യാപകരും ഏപ്രിൽ ഒന്നിന് മൂല്യനിർണയ ക്യാമ്പിൽ എത്താൻ നടപടിയെടുക്കണമെന്ന‌് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. 

മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം മാർച്ച് അഞ്ചിന് ആരംഭിക്കും. മൂന്ന് ദിവസംകൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നാലാം സെമസ്റ്റർ പരീക്ഷകൾ മെയ് മൂന്നിനും രണ്ടാം സെമസ്റ്റർ പരീക്ഷകൾ മെയ് രണ്ടിനും ആരംഭിക്കും. നാലാം സെമസ്റ്റർ പരീക്ഷകൾക്ക് മുമ്പായിത്തന്നെ മൂന്നാം സെമസ്റ്റർ ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് ആദ്യ ആഴ്ച ആരംഭിക്കും. പരീക്ഷാ ഫലം ജൂൺ 15 നകം പ്രഖ്യാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജൂൺ 15 നകം ഫലം വരുന്നതുമൂലം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് രാജ്യത്താകമാനം അപേക്ഷിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ മെയ് 15 ന് പോർട്ടൽ തുറക്കും. ജൂൺ ആദ്യവാരത്തോടെ പ്രവേശന നടപടി പൂർത്തീകരിച്ച് ജൂലൈ 15 ഓടെ പ്രവേശന നടപടികൾ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. കെ എം സീതി യോഗം ഉദ്ഘാടനം ചെയ്തു. സിൻഡിക്കറ്റംഗം അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. ഡോ. ആർ പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി കെ പത്മകുമാർ, പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണൻ, ഡോ. ആർ അനിത, പരീക്ഷ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ എന്നിവർ  സംസാരിച്ചു.28 മുതൽ കോട്ടയത്ത് നടക്കുന്ന സർവകലാശാല കലോത്സവത്തിന് എല്ലാ  സഹായങ്ങളും നൽകാനും യോഗം തീരുമാനിച്ചു.

എംജിയിൽ അധ്യാപകർക്കായി പോർട്ടൽ
കോട്ടയം
അധ്യാപകരുടെ അക്കാദമിക- സർവീസ് മികവും വിവരങ്ങളും ഉൾക്കൊള്ളിക്കാവുന്ന സമ്പൂർണ പോർട്ടൽ എംജി സർവകലാശാലയിൽ ആരംഭിച്ചു. കോളേജധ്യാപകർക്കും പഠനവകുപ്പുകളിലെ അധ്യാപകർക്കുമായി ആരംഭിച്ച പോർട്ടൽ 25 ന‌് പ്രവർത്തനക്ഷമമാകും. സർവകലാശാല വെബ്‌സൈറ്റിലെ ലിങ്ക് വഴി പോർട്ടലിലേക്ക് പ്രവേശിക്കാം.
അധ്യാപകർക്ക് നൽകുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. സർവീസ് വിവരങ്ങളും അക്കാദമിക മികവടക്കമുള്ള വിവരങ്ങളും അധ്യാപകർ പോർട്ടലിൽ നൽകണം. അധ്യാപകർ നടത്തുന്ന അപ്‌ഡേഷനുള്ള അനുമതി പ്രിൻസിപ്പലാണ് ചെയ്യുക. അധ്യാപകർ ചെയ്യുന്ന മൂല്യനിർണയമടക്കമുള്ള പ്രവൃത്തികൾ ഇതിൽ ഉൾക്കൊള്ളിക്കും.

പോർട്ടലിലെ വിവരങ്ങൾ അനുസരിച്ചാണ് 2019-–-20 അധ്യയന വർഷം മൂല്യനിർണയത്തിന് അധ്യാപകരെ നിയോഗിക്കുക. ഓരോ സെമസ്റ്ററിലും അധ്യാപകർ പഠിപ്പിക്കുന്ന വിഷയമടക്കമുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. അപ്‌ഡേഷൻ നടന്നാലേ വിദ്യാർഥികളുടെ സെമസ്റ്റർ രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാകൂ. ജൂണിലും ഡിസംബറിലും അപ്‌ഡേഷനുള്ള അവസരം പോർട്ടലിൽ ലഭ്യമാകും



from Kerala || Deshabhimani ​Online ​News https://ift.tt/2NmVERW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages