തിരുവനന്തപുരം > നൂറ്റാണ്ടുകൾക്കുമുമ്പ് ശബരിമല പൊന്നമ്പലമേട്ടിൽ മകരസംക്രാന്തി നാളിലെ ദീപം തെളിക്കൽ ഉൾപ്പെടെയുള്ള കർമങ്ങളിൽ മലയരയവിഭാഗം മുഖ്യപങ്ക് വഹിച്ചിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള 18 മലകളിലും അധിവസിച്ചിരുന്ന ഗോത്രവിഭാഗക്കാരാണ‌് ഇവർ. മകരവിളക്ക് തെളിക്കൽ, മണ്ഡലകാലത്ത് ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠയിൽ തേനഭിഷേകം എന്നിവ മലയരയ പൂജാരിമാരാണ് നടത്തിയതെന്ന‌് ഐക്യ മലയരയ മഹാസഭയും അയ്യപ്പ ധർമസംഘവും നൽകിയ നിവേദനത്തിലും അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ നിവേദനത്തിലും അറിയിച്ചിട്ടുണ്ട്.
പിന്നീടുവന്ന പരിഷ്കാരങ്ങളുടെ പേരിൽ ഈ ആചാരങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും ഒരാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന‌് മറുപടിയായി മന്ത്രി പറഞ്ഞു. വിളക്ക് തെളിക്കലിന് ഇവർക്കുള്ള അവകാശം സംബന്ധിച്ച‌് ഹൈക്കോടതിയിൽ ശ്രീനിപട്ടത്താനവും പ്രൊഫ. കെ ഡി സുധാകരനും കേസ‌് ഫയൽ ചെയ്തിരുന്നു.
ഹൈക്കോടതി ഉത്തരവിൽ പൊന്നമ്പലമേട്ടിലെ ക്ഷേത്രാവശിഷ്ടങ്ങളിൽനിന്നും പുരാതനകാലത്ത് ഇവിടെ ദിവസേന പൂജയുണ്ടായിരുന്നതായും ക്ഷേത്രം ജീർണിച്ചതിനുശേഷവും ആദിവാസികൾ മകരസംക്രാന്തി നാളിലെ ദീപാരാധന ഉൾപ്പെടെ പൂജാകർമങ്ങൾ തുടർന്നുവെന്നും പറയുന്നു. കാലക്രമേണ ആദിവാസികൾ ഒഴിപ്പിക്കപ്പെട്ടെന്നും ഉത്തരവിലുണ്ട‌്. വിഷയത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചതിനുശേഷം മകരവിളക്ക് തെളിക്കൽ അടക്കമുള്ള ചടങ്ങുകൾ നിർവഹിക്കുന്നതിന‌് മലയരയ വിഭാഗത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ഉചിതതീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2BeRUgw
via IFTTT
No comments:
Post a Comment