തിരുവനന്തപുരം > ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചു. ഇനിയും പേരുചേർക്കാൻ അവസരം നൽകുമെന്ന‌് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 2.54 കോടി വോട്ടർമാരാണ‌് സംസ്ഥാനത്തുള്ളത‌്. ഇതിൽ 1.22 കോടി പുരുഷന്മാരും 1.31 കോടി വനിതകളുമാണ്. 1.37 ശതമാനം വോട്ടർമാർ വർധിച്ചു. 119 ട്രാൻസ‌്ജെൻഡേഴ‌്സും പട്ടികയിൽ ഇടംനേടി. ഇതിൽ 41 പേർ തിരുവനന്തപുരത്തുകാരാണ‌്.
കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിൽ–- 30.47 ലക്ഷം പേർ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത‌് 26.54 ലക്ഷം സമ്മതിദായകരുണ്ട‌്. പ്രവാസി വോട്ടർമാരുടെ എണ്ണം 66,584. കോഴിക്കോടാണ‌് പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല. 18, 19 വയസ്സുള്ള 2.61 ലക്ഷം പേരാണ് പട്ടികയിൽ. 24,970 പോളിങ‌് ബൂത്തുകളാണ് കേരളത്തിലുണ്ടാകുക. കഴിഞ്ഞതവണത്തേക്കാൾ 510 സ്റ്റേഷൻ കൂടുതലായി സജ്ജീകരിക്കും.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പുതു-തായി പേര് ചേർക്കാനുള്ള സൗകര്യം തുടരും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനംവരെ ഈ സൗകര്യം നൽകും. സംശയനിവാരണത്തിന് എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമീഷന്റെ ടോൾ ഫ്രീ ഹെൽപ്പ‌് നമ്പരായ 1950ൽ ബന്ധപ്പെടാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ 18004251965 എന്ന നമ്പരിലും ഹെൽപ്പലൈൻ സൗകര്യമുണ്ട‌്. കമീഷന്റെ വെബ്സൈറ്റായ www.ceokerala.gov.in ലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2S5hOOc
via IFTTT
No comments:
Post a Comment