തിരുവനന്തപുരം > ലൈഫ‌് ഭവനപദ്ധതിയിൽ നിർമിക്കുന്ന വീടുകൾക്ക‌് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചെന്ന‌് മന്ത്രി എ സി മൊയ‌്തീൻ നിയമസഭയിൽ പറഞ്ഞു. എം സ്വരാജിന്റെ സബ‌്മിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി.
ഉടമസ്ഥാവകാശരേഖയോ നികുതി അടച്ച രസീതോ ലഭ്യമല്ലെങ്കിൽ സ്ഥിരതാമസക്കാരാണെന്ന വില്ലേജ‌് ഓഫീസറുടെയോ തദ്ദേശസെക്രട്ടറിയുടെയോ സർടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നിർമാണത്തിന‌് അനുമതിനൽകും.
സ്വന്തംപേരിൽ ഭൂമി ഇല്ലാത്തവർ കുടുംബസ്വത്തിലോ മറ്റ‌് കുടുംബാംഗങ്ങളുടെ പേരിലോ ഉള്ള വസ‌്തുവിൽ വീട‌് നിർമിക്കുന്നതിന‌് 200 രൂപ മുദ്രപ്പത്രത്തിൽ കുടുംബാംഗങ്ങളുടെ സമ്മതപത്രം കൂടി ലഭ്യമാക്കണം. ലൈഫ‌് ഗുണഭോക്താവ‌് അനുമതിക്കായി സമർപ്പിക്കുന്ന അപേക്ഷയിൽ 15 ദിവസത്തിനുള്ളിൽ സെക്രട്ടറി തീരുമാനമെടുക്കണം.
പട്ടികവർഗ ഗുണഭോക്താക്കൾക്ക‌് അനുമതി ആവശ്യമില്ല. ജനറൽവിഭാഗത്തിനും പട്ടിക വിഭാഗത്തിനും നാലുലക്ഷവും പട്ടികവർഗക്കാർക്ക‌് ആറുലക്ഷം രൂപയുമാണ‌് വീടുനിർമാണത്തിന‌് ധനസഹായം അനുവദിക്കുക.
from Kerala || Deshabhimani Online News http://bit.ly/2BgCxnT
via IFTTT
No comments:
Post a Comment