വസന്തകുമാറിന്റെ കുടുംബം അനാഥമാകില്ല: മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

വസന്തകുമാറിന്റെ കുടുംബം അനാഥമാകില്ല: മന്ത്രി

കല്‍പ്പറ്റ> കശ‌്‌മീരിൽ വീരമൃത്യുവരിച്ച സിആർപിഎഫ‌് ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന‌് എല്ലാവിധ സംരക്ഷണവും നൽകുമെന്ന‌് മന്ത്രി എ കെ ബാലൻ. വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു മന്ത്രി.നാടിന‌് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു വസന്തകുമാർ.

അതിനാൽ അദ്ദേഹത്തിന്റെ കുടുംബം അനാഥമാവില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട‌്. കുട്ടികളുടെ വിദ്യാഭ്യാസം, വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി എന്നിവ സംബന്ധിച്ച‌് കുടുംബാംഗങ്ങൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട‌്. 19ന‌് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.|

സർക്കാരിൽ പൂർണ വിശ്വാസം: ഷീന


കൽപ്പറ്റ > നാട‌് നൽകിയ പിന്തുണയ‌്ക്ക‌് നന്ദിയുണ്ടെന്നും സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും കശ‌്മീരിൽ വീരമൃത്യുവരിച്ച സിആർപിഎഫ‌് ജവാൻ വസന്തകുമാറിന്റെ ഭാര്യ ഷീന. മന്ത്രി എ കെ ബാലന്റെ സന്ദർശനത്തിന‌് ശേഷമാണ‌് ഷീനയുടെ പ്രതികരണം.  ജനങ്ങൾ പിന്തുണച്ചു. അത‌് ഇനിയും ഉണ്ടാവണം. തനിക്ക‌് ഭർത്താവ‌് നഷ്ടമായി.
രാജ്യത്തിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും നല്ല നിലയിലാണ‌് അദ്ദേഹം പ്രവർത്തിച്ചത‌്. 
മക്കളുടെ  ഭാവിയിൽ ആശങ്കയുണ്ട‌്. ഇക്കാര്യത്തിൽ സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും ഷീന പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Nc0elU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages