യുഎഇ പ്രളയസഹായം: കേന്ദ്രവാദം ആർക്കും മനസ്സിലാകാത്തത‌്: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

യുഎഇ പ്രളയസഹായം: കേന്ദ്രവാദം ആർക്കും മനസ്സിലാകാത്തത‌്: മുഖ്യമന്ത്രി

പറവൂര്‍ > യുഎഇ അടക്കമുള്ള രാജ്യങ്ങൾ വച്ചുനീട്ടിയ സഹായം സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ പ്രളയനഷ്ടമായി ഐക്യരാഷ്ട്രസഭ കണക്കാക്കിയ 31,000 കോടിയിൽ നല്ലൊരു ഭാഗം ലഭിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആർക്കും മനസിലാകാത്ത കാര്യം പറഞ്ഞ് രാജ്യത്തെ ഭരണാധികാരികൾ അതിന‌് അനുമതി നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു. പറവൂർ ചേന്ദമംഗലത്ത‌് പ്രളയാനന്തര പുനർനിർമാണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക കേരളസഭയുടെ റീജണൽ സമ്മേളത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ദുബായ്, ഫുജൈറ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളെ കണ്ടു.

കേരളത്തിനേറ്റ ദുരന്തത്തെപ്പറ്റി വേദനയോടെയാണ് അവർ സംസാരിച്ചത്. അവരുടെയെല്ലാം ഹൃദയത്തിൽ കേരളത്തിന്റെ സ്ഥാനം വലുതാണെന്ന് മനസ്സിലാക്കാനായി. പ്രളയാനന്തരം ആദ്യം സഹായഹസ്തം നീട്ടിയത് യുഎഇയായിരുന്നു. നമ്മുടെ ഭരണാധികാരികളുടെ മുട്ടാപ്പോക്കുനയംകൊണ്ട് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല.

പ്രളയാനന്തര രക്ഷാപ്രവർത്തനത്തിലെ ഒരുമയും ഐക്യവും  പുനർനിർമാണത്തിനും വേണം.  പ്രളയത്തിൽ പൂർണമായി തകർന്ന എല്ലാ വീടുകളുടെയും നിർമാണം ഏപ്രിലിൽ പൂർത്തിയാക്കും. ലൈഫ് പദ്ധതിപ്രകാരം നാൽപ്പത്തിനാലായിരത്തിലധികം വീടുകൾ നിർമിച്ചു. തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി 2000 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. റീ ബിൽഡ് കേരളയുടെ ഭാഗമായി മത്സ്യമേഖലയ്ക്ക് ആയിരത്തിലേറെ കോടി രൂപയും നീക്കിവച്ചതായും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിലെ ആയിരത്തൊന്നാമത്തെ വീടിന്റെയും പ്രളയശേഷം നിർമിച്ച 74–ാമത്തെയും 75–--ാമത്തെയും വീടുകളുടെയും താക്കോൽദാനവും മത്സ്യത്തൊഴിലാളികൾക്കുള്ള നാവിക് ഉപകരണത്തിന്റെ വിതരണോദ്ഘാടനവും ചൂർണിക്കര ന്യൂട്രി മിക്സ് യൂണിറ്റിന്റെ പുനർനിർമാണത്തിനുള്ള ധനസഹായവിതരണവും  മുഖ്യമന്ത്രി നിർവഹിച്ചു. പറവൂർ ചേന്ദമംഗലം പാലിയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2T3fKpo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages