ഇന്ന്‌ സംസ്ഥാന ഹർത്താൽ: കാഞ്ഞങ്ങാട്‌ പെരിയയിൽ 2 പേർ വെട്ടേറ്റ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ഇന്ന്‌ സംസ്ഥാന ഹർത്താൽ: കാഞ്ഞങ്ങാട്‌ പെരിയയിൽ 2 പേർ വെട്ടേറ്റ്‌ മരിച്ചു

കാഞ്ഞങ്ങാട് > പെരിയ കല്യോട്ട‌്  രണ്ട‌് പേർ വെട്ടേറ്റ്‌ മരിച്ചു. കല്യോട്ടെ  കൃഷ്ണന്റെ മകൻ കൃപേഷ‌് (20), ശരത് ലാൽ എന്ന ജോഷി (22) എന്നിവരാണ‌് മരിച്ചത‌്. കല്യോട്ട് റോഡരികിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ‌്  ഇരുവരെയും വെട്ടേറ്റനിലയിൽ കണ്ടത‌്. കൃപേഷ‌് സംഭവ സ്ഥലത്തും ജോഷി മംഗളൂരു ആശുപത്രിയിലുമാണ‌് മരിച്ചത‌്. 

യൂത്തുകോൺഗ്രസ‌്  പ്രവർത്തകരാണ‌് ഇരുവരും. സംഭവത്തിൽ പ്രതിഷേധിച്ച‌് തിങ്കളാഴ‌്ച സംസ്ഥാന വ്യാപകമായി യൂത്ത‌് കോൺഗ്രസ‌് ഹർത്താലിന‌് ആഹ്വാനം ചെയ‌്തു.കാസർകോട‌് ജില്ലയിൽ യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട‌്. കൊലപാതകത്തിൽ സിപിഐ എമ്മിന‌് പങ്കില്ലെന്നും  അന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ വ്യക‌്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2GvAnF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages