കൊച്ചി>ആലുവ പെരിയാറിൽ കല്ല് കെട്ട് താഴ്ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വായിൽ തുണി തിരുകിയ നിലയിലായിരുന്നു 30 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം. മൃതദേഹത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല.
ബെഡ്ഷിറ്റിൽ പൊതിഞ്ഞ മൃതദേഹം 40 കിലോ ഭാരമുള്ള കരിങ്കല്ല് കൂട്ടികെട്ടിയാണ് പുഴയിൽ താഴ്ത്തിയിരുന്നത്. യുസി കോളേജിന് സമീപം സെമിനാരി പടിയിലെ കടവിലാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.
from Kerala || Deshabhimani Online News http://bit.ly/2N45Yhy
via IFTTT
No comments:
Post a Comment