കൊച്ചി > ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി പി വി ശ്രീനിജനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ. ജെ ജേക്കബിനെയും, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധിയായി മുൻ ബാഡ്‌മിന്റൺ താരവും നിലവിലെ സ്‌പോർട്‌സ് കൗൺസിൽ നിർവ്വാഹക സമിതി അംഗവുമായ ജോർജ്ജ് തോമസിനെയും തെരഞ്ഞെടുത്തു. പനമ്പിള്ളി നഗർ സ്‌പോർട്‌സ് ഹോസ്‌റ്റലിലായിരുന്നു തെരഞ്ഞെടുപ്പ്.
കൗൺസിലിലെ 5 നിർവ്വാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 21ന് നടത്തും.
from Kerala || Deshabhimani Online News http://bit.ly/2X2t64A
via IFTTT
No comments:
Post a Comment