തിരുവനന്തപുരം > തെരഞ്ഞെടുപ്പിന‌് മുമ്പുള്ള അഭിപ്രായ സർവേ ഫലം വിശ്വസനീയമല്ലെന്ന‌് മുൻകാല അനുഭവം തെളിയിക്കുന്നു. ഏഷ്യാനെറ്റ‌് ന്യൂസ‌് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് പുറത്തുവിട്ട സർവേ ഫലം തന്നെ ഇക്കാര്യം അടിവരയിടുന്നതാണ‌്.
2016 ഏപ്രിലിൽ ഏഷ്യാനെറ്റ‌് ന്യൂസ‌് --സീഫോർ സർവേ എന്ന ഏജൻസിയുമായി ചേർന്നാണ‌് സർവേ നടത്തിയത‌്. മാർച്ച‌്, ഏപ്രിൽ മാസങ്ങളിലായി രണ്ടുതവണയാണ‌് സർവേ നടത്തിയത‌്. മാർച്ചിൽ നടത്തിയ സർവേയിൽ എൽഡിഎഫിന‌് 77 മുതൽ 82 വരെ സീറ്റാണ‌് പ്രവചിച്ചത‌്. യുഡിഎഫിന‌് 55 മുതൽ 60 സീറ്റും ബിജെപിക്ക‌് മൂന്ന‌് സീറ്റും കിട്ടുമെന്നായിരുന്നു പ്രവചനം. ഏപ്രിലിലെ സർവേയിലും സീറ്റുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.
പക്ഷേ, ഫലം വന്നപ്പോൾ എൽഡിഎഫിന‌് 91 ഉം യുഡിഎഫിന‌് 47ഉം ബിജെപിക്ക‌് ഒരുസീറ്റുമാണ‌് ലഭിച്ചത‌്. ഏഷ്യാനെറ്റ‌് ന്യൂസ‌് സർവേയിൽ പറഞ്ഞതിനെക്കാൾ പത്തിലേറെ സീറ്റ‌് എൽഡിഎഫിന‌് കൂടുതൽ കിട്ടി. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വേളയിലും ഏഷ്യാനെറ്റ‌്–-സീ–ഫോർ സർവേ പ്രവചനം അനുസരിച്ചായിരുന്നില്ല ജനവിധി. 2011 ലൈ നിയമസഭാ തെരഞ്ഞെടുപ്പ‌് ഘട്ടത്തിലും ഇതേ ഗ്രൂപ്പ‌് പ്രവചിച്ച സീറ്റുകളായിരുന്നില്ല ലഭിച്ചത‌്.
2014ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ടൈംസ‌് നൗ യുഡിഎഫിന‌് 17 സീറ്റ‌് കിട്ടുമെന്നാണ‌് സർവേയിൽ പ്രവചിച്ചത‌്. പക്ഷേ, ഫലം വന്നപ്പോൾ അഞ്ച‌് സീറ്റ‌് കുറഞ്ഞു. 2004ൽ യുഡിഎഫിന‌് 14 സീറ്റാണ‌് സർവേ പ്രവചിച്ചത‌്. കിട്ടിയതാകട്ടെ ഒരു സീറ്റും. അന്ന‌് എൽഡിഎഫിന‌് ആറുസീറ്റ‌് പ്രവചിച്ച സ്ഥാനത്ത‌് ഫലംവന്നപ്പോൾ 18 സീറ്റായി. 2019ലെ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട‌് മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപനം നടത്തിയ സർവേയിൽ എൽഡിഎഫ‌് –-9 യുഡിഎഫ‌് 11 എന്നാണ‌് പ്രചവനം.
കഴിഞ്ഞതവണ ഏഷ്യാനെറ്റ‌് സീഫോർ എന്ന സ്ഥാപനവുമായി ചേർന്നാണ‌് സർവേ നടത്തിയത‌്. ഇത്തവണ ബംഗളൂരുവിലെ എ–-ഇസഡ‌് റിസർച്ച‌് പാർട‌്ണേർസ‌് എന്ന സ്ഥാപനമാണ‌് പങ്കാളി. സർവേയിൽ പങ്കെടുത്തുവെന്ന‌് പറയുന്നവരിൽ 58 ശതമാനംപേർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച‌് മതിപ്പാണ‌് പ്രകടിപ്പിച്ചത‌്. ഇതിൽ 16 ശതമാനംപേർ വളരെ നല്ലതാണെന്നും അഭിപ്രായപ്പെട്ടു. പ്രളയ പുനരധിവാസത്തെക്കുറിച്ചും 56 ശതമാനംപേർ നല്ല അഭിപ്രായം രേഖപ്പെടുത്തി.
from Kerala || Deshabhimani Online News http://bit.ly/2SKVSHL
via IFTTT
No comments:
Post a Comment