ദുരന്തനിവാരണത്തിൽ കേരളം മികച്ചതെന്ന്‌ ഉത്തർപ്രദേശ് സർക്കാർ പ്രതിനിധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ദുരന്തനിവാരണത്തിൽ കേരളം മികച്ചതെന്ന്‌ ഉത്തർപ്രദേശ് സർക്കാർ പ്രതിനിധി

കൊച്ചി > കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണെന്ന‌് ഉത്തർപ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്‌ട‌് ഡയറക്‌ടർ അദിഥി ഉമാറാവു. ആവശ്യ ഘട്ടത്തിൽ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളുന്നുണ്ടെെന്നും അദിഥി ഉമാറാവു. സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളെകുറിച്ച് പഠിച്ച‌് റിപ്പോർട്ട‌് തയ്യാറാക്കാനെത്തിയതാണ‌് അദിഥി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തിയ അദിഥി, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സംസ്ഥാന അതോറിറ്റിയുടെ പ്രവർത്തനം, ഘടന തുടങ്ങിയവയെല്ലാം വിശദമായി ചോദിച്ചറിഞ്ഞു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റിടങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും കലക‌്ടറേറ്റും അതിൽ നിന്നെല്ലാം ഏറെ മികച്ചതാണ്. പ്രളയ സമയത്തും അല്ലാതെയുമുള്ള ജില്ലാ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവണമെന്നും അവർ പറഞ്ഞു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്‌ടർ ഷീലാദേവിയും മറ്റു ജീവനക്കാരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ ദുരിത നിവാരണ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ ഞായറാഴ്ചയാണ് അദിഥി ഉമാറാവു എത്തിയത്. ദുരിത നിവാരണവുമായി ബന്ധപ്പെട്ട‌് വിവിധ ജില്ലകൾ സന്ദർശിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന‌് മാതൃകയാണെന്ന‌് ദേശീയദുരന്ത നിവാരണ അതോറിറ്റിയും നേരത്തെ വ്യക്തമാക്കിയിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2Gop953
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages