തിരുവനന്തപുരം> ജനാധിപത്യമൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യിലെ രണ്ടാമത്തെ പരിപാടിയായ 'നാഷണല്‍ സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്-കേരള 2019' സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന് ശക്തി പകരുന്നത് പൗരന്‍മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താനും വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്താനുമുള്ള നീക്കങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നത് ആശങ്കാജനകമാണ്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഇവയെ പ്രതിരോധിക്കുകയും വ്യത്യസ്തമായ ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചചെയ്യാവുന്ന അവസ്ഥ സംജാതമാക്കുകയും വേണം. ഇക്കാര്യത്തില്‍ യുവതലമുറയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്.
എല്ലാ മേഖലകളിലും വൈവിധ്യം നിലനിര്‍ത്തി ദേശീയബോധം വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഇത് വിസ്മരിച്ചുകൊണ്ട് എല്ലാവരെയും തങ്ങള്‍ക്ക് സ്വീകാര്യമായ രീതികളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോള്‍ നഷ്ടമാകുന്നത് ജനാധിപത്യമൂല്യമാണ്. ഈ പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് യുവതലമുറയുടെ കടമയാണ്. അതിനാവശ്യമായ ഊര്‍ജം സ്റ്റുഡന്റ് പാര്‍ലമെന്റിന് പകരാനാകും.
ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നതിലുപരി സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം അവസാനിപ്പിക്കുക എന്നതാണ് ജനാധിപത്യത്തില്‍ പ്രധാനം. അടിയന്തിരാവസ്ഥ പോലുള്ള വെല്ലുവിളികളെ അതിജീവിച്ച് നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ജനാധിപത്യബോധത്തിന്റെയും ഭാഗമായാണ്. ഇതിനുകരുത്ത് പകര്‍ന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഇവിടെ ജനാധിപത്യത്തിന്റെ വിവിധ മാനങ്ങള്‍ ചര്‍ച്ചചെയ്തതിന്റെ ആശയപരിസരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2U6C52X
via IFTTT
No comments:
Post a Comment