കൊച്ചി> തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇടപെടേണ്ട സാഹചര്യം ഉണ്ടായാൽ ഇടപെടാമെന്നും കോടതി അറിയിച്ചു.
വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടാനുള്ള സാധ്യതയേറി. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനിയായ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനത്താണ‌്..
മുപ്പത് വർഷത്തിന് മുകളിൽ വിമാനത്താവളം പാട്ടത്തിന് നൽകണമെങ്കിൽ ലേലത്തിന് മുൻകൂർ അനുമതി വേണമെന്ന് ഹർജിക്കാർ വാദിച്ചു. അൻപത് വർഷത്തേക്കുള്ള പാട്ടമാണെന്നും ഇതിന് മുൻകൂർ അനുമതി ഉണ്ടായിരുന്നു എന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിന്‍റെ വിശദവിവരങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2BSv7Hx
via IFTTT
No comments:
Post a Comment