പിറവം പള്ളിക്കേസ്‌ : പുതിയ ഹർജി ഫയൽ ചെയ്യുന്നത്‌ ഉചിതമെന്ന്‌ ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പിറവം പള്ളിക്കേസ്‌ : പുതിയ ഹർജി ഫയൽ ചെയ്യുന്നത്‌ ഉചിതമെന്ന്‌ ഹൈക്കോടതി

കൊച്ചി
പിറവം സെന്റ്‌ മേരീസ്‌ പള്ളിയിൽ ആരാധന നടത്താൻ പൊലീസ്‌ സംരക്ഷണം വേണമെന്ന ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ ഹർജി പിൻവലിക്കുന്നുണ്ടോയെന്ന്‌ ഹൈക്കോടതി. കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപോലീത്ത വികാരിമാരെ നിയമിച്ച്‌ പുറപ്പെടുവിച്ച കൽപ്പനകൾ ഉൾപ്പെടെയുള്ള രേഖകൾ ഓർത്തഡോക്‌സ്‌ വിഭാഗം ഹാജരാക്കിയതിനെ തുടർന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ ഹർജി പിൻവലിച്ച്‌ പുതിയ ഹർജി ഫയൽ ചെയ്യുന്നതാണ്‌ ഉചിതമെന്ന്‌ വ്യക്തമാക്കിയത്‌. ഇക്കാര്യം വ്യാഴാഴ്‌ച രാവിലെ കോടതിയെ അറിയിക്കണം.  രേഖകളോടൊപ്പം ഹാജരാക്കിയ ഇംഗ്ലീഷ്‌ പരിഭാഷയിൽ പിശകുണ്ടെന്ന്‌ യാക്കോബായപക്ഷം ആരോപിച്ചു.

1934ലെ സഭാ ഭരണഘടന അംഗീകരിക്കുന്നുവെന്ന്‌ യാക്കോബായപക്ഷം ചൊവ്വാഴ്‌ച കോടതിയിൽ വ്യക്തമാക്കിയിരുന്നു. സഭ വിട്ടുപോയത്‌ എതിർപക്ഷമാണെന്ന്‌ ഇരുവിഭാഗവും ആരോപിക്കുന്നതിനാൽ ഹർജിയിൽ വ്യക്തത വേണമെന്ന്‌ കോടതി പറഞ്ഞു.

രേഖകൾ സ്വീകരിക്കുന്നില്ലെങ്കിൽ അവ തള്ളിക്കളയുകയാണ്‌ വേണ്ടതെന്ന്‌ ഓർത്തഡോക്‌സ്‌ വിഭാഗം ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കേസ്‌ പിൻവലിച്ച്‌ പുതിയ ഹർജി ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന‌് വ്യക്തമാക്കണമെന്ന്‌ കോടതി ആവശ്യപ്പെടുകയായിരുന്നു.

പിറവം, കട്ടച്ചിറ, വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളികളിൽ ആരാധന നടത്താൻ പൊലീസ്‌ സംരക്ഷണം വേണമെന്നാണ്‌ ഹർജികളിലെ ആവശ്യം. 1934ലെ ഭരണഘടനപ്രകാരം ഭരിക്കേണ്ടവയാണ്‌ പള്ളികളെന്നും സമാന്തരഭരണം അനുവദിക്കാനാകില്ലെന്നും കോലഞ്ചേരി പള്ളിക്കേസിൽ സുപ്രീംകോടതി വിധി പ്രസ്‌താവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹർജികൾ.
 



from Kerala || Deshabhimani ​Online ​News https://ift.tt/2E0vIHj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages