കോമയിൽ കഴിയുന്നവരുടെ സ്വത്ത് കൈകാര്യംചെയ്യാൻ ​സംരക്ഷകരെ നിയമിക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കോമയിൽ കഴിയുന്നവരുടെ സ്വത്ത് കൈകാര്യംചെയ്യാൻ ​സംരക്ഷകരെ നിയമിക്കാം



കൊച്ചി
രോഗമോ പരിക്കോ വിഷബാധയോമൂലം അബോധാവസ്ഥയിൽ (കോമ) കഴിയുന്നവരുടെ സ്വത്തുവകകളും ബാങ്ക് അക്കൗണ്ടും കൈകാര്യംചെയ്യാൻ സംരക്ഷകനെ (ഗാർഡിയൻ) നിയമിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രോഗിയുടെ ഭാര്യയോ മക്കളോ സോഷ്യൽ വെൽഫെയർ ഓഫീസറോ ആകണം സംരക്ഷകനെന്നും ഡിവിഷൻ ബെഞ്ചിന്റെ  ഉത്തരവിൽ പറഞ്ഞു.

ശാരീരിക–-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗാർഡിയനെ നിയമിക്കാമെന്ന് വിവിധ നിയമങ്ങൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും കോമയിലുള്ളവർക്ക് ബാധകമല്ലാത്തതിനാലാണ‌് ജസ്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, എൻ അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ പാർലമെന്റ് നിയമം നിർമിക്കുന്നതുവരെ നടപ്പാക്കാനുള്ള 14 മാർഗനിർദേശങ്ങളും ഉത്തരവിലുണ്ട്. അബോധാവസ്ഥയിലായിരുന്ന എറണാകുളം മരട് താമരശേരി  ടി ഗോപാലകൃഷ്ണന്റെ ഭാര്യ ശോഭാ ഗോപാലകൃഷ്ണൻ, മകൻ നവനീത് കൃഷ്ണൻ, അബോധാവസ്ഥയിലുള്ള ഇരുമ്പനം തൈപ്പറമ്പിൽവീട്ടിൽ ടി വി വർക്കിയുടെ ഭാര്യ സി എ ഷെർളി, മക്കളായ വർഷ , തുഷാര എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.  അബോധാവസ്ഥയിലായിരുന്ന ടി ഗോപാലകൃഷ്ണൻ 2019 ജനുവരി 13ന് മരിച്ചു. അതിനാൽ, സ്വത്തുമായി ബന്ധപ്പെട്ട നിയമനടപടികൾ അവർക്ക് സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, വർക്കിയുടെ ഭാര്യ ഷെർളിയെ കോടതി ഗാർഡിയനായി നിയമിച്ചു. അവർ ഉത്തരവിലെ മാർഗനിർദേശം പാലിക്കണം. ഉത്തരവിന്റെ പകർപ്പ് വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾക്ക് കൈമാറണം. അഡ്വ. വി രാംകുമാർ നമ്പ്യാർ, ഡോ. സ്മിതാ നിസാർ എന്നിവരെ കേസിലെ അമിക്കസ് ക്യൂറിമാരായി നിയമിച്ചിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എൻ മനോജ്കുമാർ ഹാജരായി.

നിയമനവും ചുമതലകളും
ഗാർഡിയനായി നിയമിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ അബോധാവസ്ഥയിലുള്ളയാളുടെ സ്വത്തുവിവരം നൽകണം. അബോധാവസ്ഥയിലാണെന്ന് ന്യൂറോളജിസ്റ്റ് ഉൾപ്പെട്ട മെഡിക്കൽ ബോർഡ് റിപ്പോർട്ട‌് നൽകണം, തഹസിൽദാർ തസ്തികയിൽ കുറയാത്ത  ഉദ്യോഗസ്ഥൻ രോഗിയെ സന്ദർശിച്ച് സമഗ്ര റിപ്പോർട്ട‌് നൽകണം. നിയമപരമായ അനന്തരാവകാശികൾക്കും ഗാർഡിയനാകാം. അബോധാവസ്ഥയിലുള്ളയാളുടെ വസ്തുവകകൾ, ബാങ്ക് അക്കൗണ്ട് എന്നിവയ‌്ക്ക‌ുമാത്രമായിരിക്കും ചുമതല. ഓരോ ആറുമാസത്തിലും ഗാർഡിയൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് റിപ്പോർട്ട‌് നൽകണം. വസ്തു–- ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട ഓരോ ഇടപാടും റിപ്പോർട്ടിലുണ്ടാകണം. നിയമനത്തെക്കുറിച്ച് ഗാർഡിയൻ പ്രദേശത്തെ സോഷ്യൽ വെൽഫെയർ ഓഫീസറെ അറിയിക്കണം.

ഓഫീസർ ഇടയ‌്ക്കിടെ രോഗിയെ സന്ദർശിച്ച് റിപ്പോർട്ട‌് നൽകണം. അധികാരദുർവിനിയോഗമുണ്ടായാൽ രോഗിയുടെ ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും കോടതിയെ സമീപിക്കാം. സ്ഥിരവും താൽക്കാലികമായും  നിയമിക്കാം.



from Kerala || Deshabhimani ​Online ​News https://ift.tt/2SQQjbk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages