ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഫയൽ അദാലത്തിന് എംജിയിൽ നാളെ തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഫയൽ അദാലത്തിന് എംജിയിൽ നാളെ തുടക്കം


കോട്ടയം
കേരളത്തിലെ ആറു സർവകലാശാലകളിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ നടത്തുന്ന ഫയൽ അദാലത്തിന് വെള്ളിയാഴ‌്ച എംജി സർവകലാശാലയിൽ തുടക്കം. ‘അദാലത്ത് –- -പരാതിപരിഹാര ഉന്നതവിദ്യാഭ്യാസ വകുപ്പിനായി’ എന്ന പേരിലുള്ള അദാലത്തിൽ വിദ്യാർഥികളും അധ്യാപകരും പ്രിൻസിപ്പൽമാരും മാനേജർമാരും മുമ്പ് നൽകിയ അപേക്ഷകളും പരാതികളുമാണ് പരിഗണിക്കുക. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാനായി മന്ത്രിയുടെ അധ്യക്ഷതയിൽ അദാലത്തുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അധ്യാപകരിൽനിന്നും പ്രിൻസിപ്പൽമാരിൽനിന്നും മാനേജർമാരിൽനിന്നും അപേക്ഷ സ്വീകരിച്ച് വിപുലമായ രീതിയിൽ നടത്തുന്നതെന്ന‌് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാലാ അസംബ്ലി ഹാളിൽ രാവിലെ ഒമ്പതിന് അദാലത്ത് മന്ത്രി ജലീൽ ഉദ്ഘാടനംചെയ്യും. അദാലത്തിനായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അപേക്ഷ നൽകിയവർക്ക് പങ്കെടുക്കാം. ഇവർക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. അന്ന‌് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും. പുതിയ അപേക്ഷ സ്വീകരിക്കാനായി പ്രത്യേക കൗണ്ടർ തുറക്കും. ഈ അപേക്ഷയുടെ സ്വഭാവമനുസരിച്ച് തീർപ്പാക്കും.

അദാലത്തിലേക്ക് 11 വരെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി പരാതി നൽകാൻ സംവിധാനമൊരുക്കിയിരുന്നു. 230 അപേക്ഷകളാണ് ലഭിച്ചത്. 172 വിദ്യാർഥികളും 38 അധ്യാപകരും 17 പ്രിൻസിപ്പൽമാരും മൂന്ന് മാനേജർമാരുമാണ് അപേക്ഷ നൽകിയത്. ഇരട്ടിപ്പ് ഒഴിവാക്കിയപ്പോൾ അപേക്ഷകൾ 204 ആയി. ലഭിച്ച ദിവസം മുതൽതന്നെ വിവിധ സെക‌്ഷനുകളിലേക്ക് ഇവ തീർപ്പാക്കാൻ നൽകുകയും നടപടി അന്തിമഘട്ടത്തിലുമാണ്. പരാതി പരിഗണിക്കാനും തീർപ്പാക്കാനുമായി പ്രത്യേക സെൽ രൂപീകരിച്ചിരുന്നു. ഈ സമിതി അപേക്ഷകളുടെ പുരോഗതി എല്ലാ ദിവസവും വിലയിരുത്തിയിരുന്നു. പരാതികൾ പരിഗണിക്കാനായി സിൻഡിക്കറ്റ് ഉപസമിതി കൺവീനർമാരടങ്ങുന്ന നിർവാഹകസമിതി യോഗം വ്യാഴാഴ‌്ച ചേരും.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 25നും കേരള സർവകലാശാലയിൽ 26നും എ പി ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ സർവകലാശാലയിൽ 27നും കാലിക്കറ്റ് സർവകലാശാലയിൽ മാർച്ച് രണ്ടിനും കണ്ണൂർ സർവകലാശാലയിൽ മാർച്ച് എട്ടിനും മന്ത്രി അദാലത്ത് നടത്തും. സിൻഡിക്കറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. ആർ പ്രഗാഷ്, ഡോ. എ ജോസ്, പിആർഒ  എ അരുൺകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2E0sq71
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages