ശബരിമല ഹർത്താൽ അക്രമം: 24 പ്രതികൾക്ക‌് ഉപാധികളോടെ മുൻകൂർജാമ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ശബരിമല ഹർത്താൽ അക്രമം: 24 പ്രതികൾക്ക‌് ഉപാധികളോടെ മുൻകൂർജാമ്യം


കൊച്ചി
ശബരിമലയിൽ യുവതികൾ ​​ദർശനം നടത്തിയതിന് എതിരെയുണ്ടായ ഹർത്താലിലെ അനിഷ്ടസംഭവങ്ങളെത്തുടർന്ന് കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക്‌ ഉപാധികളോടെ  ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.   തൃശൂർ പെരുമ്പിലാവ് സ്വദേശി ശങ്കരനാരായണൻ ഉൾപ്പെടെ 24 പ്രതികൾ നൽകിയ ഹർജിയാണ് പരിഗണിച്ചത്. ഇവർ ഹർത്താൽദിവസം നിയമവിരുദ്ധമായി സംഘം ചേർന്ന് റോഡ് തടഞ്ഞെന്നും കടകൾ അടപ്പിച്ചെന്നുമാണ് കേസ്. സംഘർഷസാഹചര്യം ഒഴിവാക്കാനെത്തിയ തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. കേസിന്റെ വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു.

പത്തുദിവസത്തിനകം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിന് വിധേയമാകണം. അറസ്റ്റ് ചെയ്താൽ കോടതിയിൽ ഹാജരാക്കി ഓരോ പ്രതിക്കും 40,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നൽകണം. പ്രതികൾ 15 ദിവസത്തിനകം 3000 രൂപവീതം മജിസ്ട്രേട്ട് കോടതിയിൽ കെട്ടിവയ‌്ക്കണം. മൂന്നുമാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥ ചെയ്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2SMHAar
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages