വാഗ‌്ദാനങ്ങൾ നടപ്പാക്കുന്നത‌് എൽഡിഎഫ‌് നയം: എ സി മൊയ്തീന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

വാഗ‌്ദാനങ്ങൾ നടപ്പാക്കുന്നത‌് എൽഡിഎഫ‌് നയം: എ സി മൊയ്തീന്‍


കൊച്ചി
പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതാണ് ഇടതുസർക്കാരിന്റെ നയമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഓഖിയും നിപയും പ്രളയവും കൈയടക്കത്തോടെ നേരിടാൻ ഇടതുസർക്കാരിനായി. ലോകത്തിനുതന്നെ മാതൃകയാകാവുന്ന രക്ഷാപ്രവർത്തനവും ദുരന്തനിവാരണവും പ്രതിരോധവുമാണ് സർക്കാർ കാഴ്ചവച്ചത്.   അനാരോഗ്യവാനായിരുന്നിട്ടും  അതൊന്നും വകവയ്ക്കാതെ പ്രളയകാലത്ത് ജനങ്ങൾക്ക്  ആത്മവിശ്വാസം നൽകാനും  രക്ഷാപ്രവർത്തനങ്ങൾ കൃത്യതയോടെ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിനുശേഷം പകർച്ചവ്യാധികൾ പടരാതെ സംരക്ഷിച്ചതിന് ആരോഗ്യവകുപ്പിനെയും സഹകരിച്ച മറ്റു വകുപ്പുകളെയും മന്ത്രി അഭിനന്ദിച്ചു.   പ്രളയദുരിതാശ്വാസത്തിന‌്  കുടുംബശ്രീവഴി വിതരണം ചെയ്യുന്ന റിസർജന്റ് കേരള വായ്പാ പദ്ധതിയിൽ എറണാകുളം ജില്ലയിൽ മാത്രം  322 കോടി രൂപ നൽകിക്കഴിഞ്ഞു.  

പുതിയ സാങ്കേതികമേഖലകൾ, കൃഷി, ഉൽപ്പാദന മേഖലകളും വികസിപ്പിക്കും. ഇതുവഴി ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് നവകേരളനിർമാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മത്സ്യ,-കയർ-, കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ജില്ലയിൽ പെട്രോ കെമിക്കൽ പാർക്ക് നിർമാണം, ദേശീയപാത വികസനം, എൽഎൻജി പൈപ്പ‌്‌ലൈൻ സ്ഥാപനം തുടങ്ങിയ നടപടികൾ വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. നിരവധി ഐടി സംരംഭങ്ങൾ  കേരളത്തിലേക്ക‌് വരുന്നുണ്ട്. 10-20 വർഷങ്ങൾകൊണ്ട് ചെയ്തുതീർക്കേണ്ട വികസനങ്ങളാണ് 1000 ദിവസംകൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രദർശന-–-വിപണന മേള സഹസ്രം 2019 അദ്ദേഹം ഉദ‌്ഘാടനംചെയ‌്തു.

എസ് ശർമ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എം സ്വരാജ്, കെ ജെ മാക്‌സി, ആന്റണി ജോൺ, ജോൺ ഫെർണാണ്ടസ്, സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, എൻസിപി ജില്ലാ പ്രസിഡന്റ് ജയൻ പുത്തൻപുരയ്ക്കൽ, ജിസിഡിഎ ചെയർമാൻ വി സലീം, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് അനിൽ ജോസ് എന്നിവർ സംസാരിച്ചു. കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2DYeevf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages