ആറ്റുകാൽ പൊങ്കാലയർപ്പിച്ച‌് പതിനായിരങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ആറ്റുകാൽ പൊങ്കാലയർപ്പിച്ച‌് പതിനായിരങ്ങൾ


തിരുവനന്തപുരം
തലസ്ഥാന വീഥികളിലെങ്ങും അടുപ്പുകൂട്ടി പൊങ്കാലയിട്ട‌് പതിനായിരക്കണക്കിന‌ു സ‌്ത്രീകൾ മടങ്ങി. ആറ്റുകാൽ ക്ഷേത്രത്തിൽ ബുധനാഴ‌്ച രാവിലെ 10.15ന‌് സഹമേൽശാന്തി കേശവൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ‌് പൊങ്കാലയ‌്ക്ക‌് തുടക്കമായത‌്. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന‌് കൈമാറിയ തീ മേൽശാന്തി എൻ വിഷ‌്ണുനമ്പൂതിരി ക്ഷേത്രതിടപ്പള്ളി, വലിയതിടപ്പള്ളി എന്നിവിടങ്ങളിലെ  അടുപ്പുകളിൽ പകർന്നശേഷം പണ്ടാര അടുപ്പിൽ തീ പകരുന്നതിന‌് കൈമാറി. അറിയിപ്പായി ആചാരവെടി മുഴങ്ങിയതോടെ പതിനായിരക്കണക്കിന‌് അടുപ്പുകളിൽ അഗ്നി തെളിഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, എംഎൽഎമാരായ കെ മുരളീധരൻ, വി എസ് ശിവകുമാർ, എം  വിൻസെന്റ്, ഒ രാജഗോപാൽ, മേയർ വി കെ  പ്രശാന്ത് തുടങ്ങിയവർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2SQQbZo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages