വികസനവും ക്ഷേമവും തുടരും വഴിമുടക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

വികസനവും ക്ഷേമവും തുടരും വഴിമുടക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി


പരപ്പനങ്ങാടി
വികസനത്തിലും ക്ഷേമപദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ‌് സർക്കാർ ഉദ്ദേശിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനിടക്ക‌് ഉയർന്നുവരുന്ന ചില പ്രശ‌്നങ്ങളോ ശ്രദ്ധതിരിച്ചുവിടാനായി ഉയർത്തുന്ന ആരോപണങ്ങളോ ഉണ്ടായാൽ അതിന്റെയൊക്കെ പിന്നാലെ പോകാനല്ല സർക്കാർ ഉദ്ദേശിക്കുന്നത‌്. അത‌് ആ വഴിക്കുപോകും.

വികസനവും ക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ അതിന്റെ വഴിക്കും പോകും. ഏതെങ്കിലും തരത്തിലുള്ള, തെറ്റായ രീതിയിലൂടെ വഴിമുടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ ഉദ്ദേശ്യം സാധിച്ചുകൊടുക്കാൻ സർക്കാർ നിൽക്കില്ല.  പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വികസനപദ്ധതിയുടെ മേൽനോട്ടവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള പ്രവർത്തനം തുടരും. ദുർബല ജനവിഭാഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും‌.  മതനിരപേക്ഷതയും സാഹോദര്യവും  ഐക്യവും നിലനിർത്തി വികസന പദ്ധതികളിലൂടെ പുരോഗതി ഉറപ്പാക്കാനാണ‌് ശ്രമം.   

മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും സാമ്പത്തികസുരക്ഷയും സംരക്ഷിക്കാനുള്ള നടപടികളാണ‌് സർക്കാർ സ്വീകരിക്കുന്നത‌്. ഓഖി ദുരന്തത്തെ തുടർന്ന‌് പ്രഖ്യാപിച്ച 2000 കോടിയുടെ തീരദേശ പാക്കേജ്‌ റീബിൽഡ‌് കേരളയുടെ ഭാഗമായി നല്ലനിലയിൽ നടപ്പാക്കും. ഈ വർഷത്തെ ബജറ്റ‌് തീരദേശത്ത‌് 1000 കോടി രൂപ ചെലവഴിക്കാൻ ഉദ്ദേശിച്ചിട്ടുണ്ട‌്. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ‌് ശ്രമം. മത്സ്യബന്ധന നിയമം സമഗ്രമായി പരിഷ‌്കരിച്ചു. പെൻഷൻ ഇരട്ടിയാക്കി.

ആശ്വാസധനം 2800 ആയിരുന്നത്‌ 4500 ആക്കി. അപകട ഇൻഷുറൻസ‌് അഞ്ചു ലക്ഷത്തിൽനിന്ന‌് പത്തു ലക്ഷമാക്കി. സൗജന്യ ലൈഫ‌്ജാക്കറ്റ‌് നൽകും. സമഗ്ര ആരോഗ്യ ഇൻഷുറൻസ‌് ഏർപ്പെടുത്തി. നാവിക‌് സുരക്ഷ ഉപകരണം വിതരണം തുടങ്ങി. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ‌് നടപ്പാക്കുന്നു. സ്ഥലം വാങ്ങുന്നതിനും വീടുവയ‌്ക്കുന്നതിനും പത്തുലക്ഷം രൂപവരെ ധനസഹായം നൽകുന്നു. 4500 വീടുകൾ ഈ പദ്ധതിയിൽ പുനരുദ്ധരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    
   



from Kerala || Deshabhimani ​Online ​News https://ift.tt/2DYetq9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages