കെഎസ‌്ടിഎ സമ്മേളനത്തിന‌് ആവേശത്തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

കെഎസ‌്ടിഎ സമ്മേളനത്തിന‌് ആവേശത്തുടക്കം


നവോത്ഥാന മൂല്യസംരക്ഷണത്തിനും നവകേരള നിർമിതിക്കും മതനിരപേക്ഷ–-പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ‌്ക്കും കരുത്തുപകരുമെന്ന പ്രഖ്യാപനത്തോടെ അധ്യാപക സംഘടനയായ കേരള സ‌്കൂൾ ടീച്ചേഴ‌്സ‌് അസോസിയേഷൻ (കെഎസ‌്ടിഎ) സംസ്ഥാന സമ്മേളനത്തിന‌് ആവേശകരമായ തുടക്കം. രക്തസാക്ഷി അഭിമന്യുവിന്റെ സ‌്മരണ തുടിക്കുന്ന അന്തരീക്ഷത്തിൽ പ്രതിനിധി സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ‌്ക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അഭിമാനപദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ‌്ഞം കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തീരുമാനം രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലുണ്ടാകും.

ടാഗോർ ഹാളിലെ അഭിമന്യു നഗറിൽ നടക്കുന്ന സമ്മേളനത്തിന‌് തുടക്കംകുറിച്ച‌് കെഎസ‌്ടിഎ സംസ്ഥാന പ്രസിഡന്റ‌് കെ ജെ ഹരികുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ ഹരികുമാർ അധ്യക്ഷനായി. എഐഎസ്ജിഇഎഫ് ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എസ്ടിഎഫ്ഐ ജനറൽ സെക്രട്ടറി സി എൻ ഭാർതി, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്, കെഎസ്ടിഎ മുൻ ജനറൽ സെക്രട്ടറിമാരായ സി ഉസ്മാൻ, എ ഷാജഹാൻ, മുൻ പ്രസിഡന്റുമാരായ ജോൺഫിലിപ്, ടി തിലകരാജ് എന്നിവർ  സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ  സ്വാഗതവും ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.  പ്രതിനിധി സമ്മേളനത്തിൽ കെ ജെ ഹരികുമാർ സംഘടനാ പ്രമേയവും പി കെ സതീശ‌് രക്തസാക്ഷി പ്രമേയവും എസ‌് അജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന‌് ഗ്രൂപ്പ‌് ചർച്ചയും പൊതുചർച്ചയും നടന്നു.

സാമ്പത്തിക മേഖലയെക്കുറിച്ച‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം  കെ എൻ ബാലഗോപാൽ സംസാരിച്ചു. കെ ജെ ഹരികുമാർ, പി കെ സതീശ്, കെ  ബദറുന്നീസ, എ കെ  ബീന,  പി വേണുഗോപാൽ, കെ കെ പ്രകാശൻ എന്നിവരടങ്ങിയ പ്രസീഡിയവും ജനറൽ സെക്രട്ടറി, കെ പി സന്തോഷ‌്കുമാർ, പി ഡി ശ്രീദേവി,  കെ സി അലിഇക്ബാൽ, എസ് അജയകുമാർ, ബി സുരേഷ് എന്നിവരടങ്ങിയ സ്റ്റിയറിങ‌് കമ്മിറ്റിയുമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 875 പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുക്കുന്നു. കെഎസ‌്ടിഎ കലാവേദിയുടെ ‘കനലടയാളങ്ങൾ’ സംഗീതശിൽപ്പം അരങ്ങേറി.

ഞായറാഴ‌്ച ട്രേഡ‌് യൂണിയൻ സമ്മേ‌‌ളനം, വനിതാ സമ്മേളനം, പ്രകടനം,  പൊതുസമ്മേള‌നം, പുതിയ കൗൺസിൽ തെരഞ്ഞെടുപ്പ‌് എന്നിവ നടക്കും. ട്രേഡ‌് യൂണിയൻ സമ്മേ‌ളനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വനിതാ സമ്മേ‌ളനം യു പ്രതിഭ എംഎൽഎയും ഉദ‌്ഘാടനം ചെയ്യും. വൈകിട്ട‌് നാലരയ‌്ക്ക‌് നായനാർ പാർക്കിൽ നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.



from Kerala || Deshabhimani ​Online ​News http://bit.ly/2Brein4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages