കോട്ടയത്തിന‌് ഇന്ന‌് ആഹ്ലാദരാവ്‌ ; ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് സമ്മാനദാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

കോട്ടയത്തിന‌് ഇന്ന‌് ആഹ്ലാദരാവ്‌ ; ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് സമ്മാനദാനം

കോട്ടയം  
കോട്ടയം നഗരം ആഹ്ലാദ രാവിലേക്ക‌് മിഴി തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവൽ സീസൺ 8 മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങും കലാവിരുന്നും ആസ്വാദകർക്ക‌് അവിസ‌്മരണീയമാകും. മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളത്തിന്റെ നടന വിസ‌്മയം മോഹൻലാൽ എന്നിവരുടെ സാന്നിധ്യം ചടങ്ങിന‌് മാറ്റേകും. ശനിയാഴ‌്ച നാഗമ്പടം നെഹ‌്റു സ‌്റ്റേഡിയത്തിലാണ‌് മെഗാ ഇവന്റ‌്.

മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ‌് വൈകിട്ട‌് 5.30 ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും. അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവൽ ഗുഡ‌്‌വിൽ ബ്രാൻഡ‌് അംബാസിഡർ കൂടിയായ മോഹൻലാലാണ‌് മുഖ്യാതിഥി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അധ്യക്ഷനാകും. ചീഫ‌് എഡിറ്റർ പി രാജീവ‌് ഉപഹാരം സമർപ്പിക്കും. മന്ത്രി എം എം മണി, ജസ‌്റ്റിസ‌് കെ ടി തോമസ‌് എന്നിവർ അനുമോദന പ്രഭാഷണം നടത്തും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ,സിപിഐ എം നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ–-സാംസ‌്കാരിക–- വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.  സംഘാടകസമിതി ചെയർമാൻ വി എൻ വാസവൻ സ്വാഗതം പറയും. നടി അനുമോളും സംഘവുമാണ‌് അവതരണ ഗാനത്തിന‌് ദൃശ്യാവിഷ‌്കാരമൊരുക്കുക. നടൻ ജയരാജ‌് വാര്യരാണ‌് അവതാരകൻ. നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ പ്രത്യേക നൃത്തസംഗീത പരിപാടിയുമുണ്ട‌്.

എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്ക‌ാണ‌് സമ്മാനം. തുടർന്ന‌്  ‘ബെന്നറ്റ‌് ആൻഡ‌് ദി ബാൻഡ‌്' അവതരിപ്പിക്കുന്ന സംഗീതനിശ. ഗായകരായ എം ജി ശ്രീകുമാർ, ഹരിചരൺ, മഞ‌്ജരി, നടി രമ്യാ നമ്പീശൻ തുടങ്ങിയവർ പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2I1KoLR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages