കലാകാരന്മാർക്ക്‌ ഭയം തടസ്സമാകുന്നു : ഷാജി എൻ കരുൺ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

കലാകാരന്മാർക്ക്‌ ഭയം തടസ്സമാകുന്നു : ഷാജി എൻ കരുൺ

കോട്ടയം
ഭയം മൂലം  കലാകാരന്മാർക്ക‌് പലതും പറയാൻ കഴിയുന്നില്ലെന്ന്‌ പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും ചലച്ചിത്രകാരനുമായ ഷാജി എൻ കരുൺ. കാലത്തെ ഗൗരവമായി നോക്കിക്കാണുന്ന കലാകാരന്മാർക്ക‌് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച‌് പലതും പറയാനുണ്ട‌്. എന്നാൽ അതിന‌് സാധിക്കാത്തവരാണ്‌  പലരും. അതിന‌് പരിഹാരം കണ്ടേ തീരൂ.
ജാതി–-മത ചിന്തയിൽ നിന്ന്‌ ഭയം ഉടലെടുക്കുന്നുണ്ട‌്. ഈ ഭയം നിലനിർത്തേണ്ടത‌് മതവും ജാതിയും സംരക്ഷിക്കേണ്ടവരുടെ ആവശ്യമാണ‌്. അതാണ‌് ഇപ്പോഴവർ ചെയ‌്ത‌് വരുന്നത‌്.എഴുത്തുകാർ, ചിത്രകാരന്മാർ, ഗായകർ, ശിൽപികൾ തുടങ്ങി ഒരുപാടുപേർ സമൂഹത്തിൽ ശ്രദ്ധ കിട്ടാതെ നിൽക്കുന്നുണ്ട‌്. അവരെ തിരിച്ചറിയേണ്ടത‌് കാലത്തിന്റെ ആവശ്യമാണ‌്. ഇവരെല്ലാം ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച‌് അഭിപ്രായമുള്ളവരാണ‌്.

പക്ഷേ, പേടിമൂലം  പലരും പിൻവലിയുന്നു. അത്തരം കലാകാരന്മാരെ മുഖ്യധാരയിലേക്ക‌് കൊണ്ടുവരികയെന്നതാണ‌് നവകേരള സാംസ‌്കാരിക യാത്രയുടെ ലക്ഷ്യമെന്ന്‌ തെക്കൻ മേഖലാ ജാഥ ക്യാപ‌്റ്റൻ കൂടിയായ ഷാജി എൻ കരുൺ പറഞ്ഞു.   ഭയന്നുനിൽക്കുന്ന കലാകാരന്മാരുടെ ശബ്ദം സമൂഹ ശ്രദ്ധയിൽകൊണ്ടുവരണം. അതിന‌് അവർക്കൊപ്പം പുരോഗമന സാഹിത്യസംഘം  ഉണ്ടെന്ന‌് ബോധ്യപ്പെടുത്താനാണ‌ീ യാത്ര''ജനങ്ങളുമായി നേരിട്ട‌് സംവദിക്കാനാവും എന്നതാണ‌് ഇത്തരം യാത്രകളുടെ പ്രത്യേകത. ഒരുമാസത്തോളമായി ഇതിനുള്ള പ്രവർത്തനങ്ങളിലാണ‌്. പുതിയ ചിത്രം “ഓള‌്’ പ്രദർശനമാണ‌് സിനിമാ ജീവിതത്തിലെ അടുത്ത പദ്ധതി. തുടർന്ന‌് പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലേക്ക‌്. രണ്ടു ചിത്രങ്ങളാണ‌് മനസ്സിലുള്ളത‌്. പി പത്മരാജന്റെ “മഞ്ഞുകാലം നോറ്റ കുതിര’ നോവലിനെ ആസ‌്പദമാക്കിയുള്ളതാണ‌് ഒരുചിത്രം. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ‌് മറ്റൊന്ന‌്. ചേരിയിൽ വളർന്ന കുട്ടി ഉന്നത വിദ്യാഭ്യാസം നേടി  സമൂഹത്തിൽ ശ്രദ്ധ നേടുന്നതാണ‌് പ്രമേയം– ഷാജി എൻ കരുൺ പറഞ്ഞു.-



from Kerala || Deshabhimani ​Online ​News http://bit.ly/2UHe6Hg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages