തിരുവനന്തപുരം
ആലപ്പാട‌് ഖനനവുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങൾ പഠിച്ച‌് റിപ്പോർട്ട‌് സമർപ്പിക്കാൻ കൊല്ലം കലക്ടർ ചെയർമാനായി സമിതിയെ നിയോഗിച്ചതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംഎൽഎമാരായ വിജയൻപിള്ള, ആർ രാമചന്ദ്രൻ എന്നിവരാണ‌് സമിതി അംഗങ്ങൾ. പ്രശ‌്ന പരിഹാരത്തിന‌് സർക്കാരിന‌് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. സമരം എത്രയും വേഗം അവസാനിപ്പിക്കണം. ജനങ്ങളുടെയും തൊഴിലാളികളുടെയും പക്ഷത്താണ‌് സർക്കാർ. വിദഗ‌്ധ സമിതിയുടെ റിപ്പോർട്ടിന‌് അനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കായി കെഎംഎംഎൽ, ഐആർഇ സ്ഥാപനങ്ങൾക്ക‌് വളരാനുള്ള സാഹചര്യമുണ്ടാകണം. പ്രദേശത്തെ കെഎംഎംഎല്ലിന്റെ ആശുപത്രി പണിപൂർത്തിയാക്കി എത്രയും വേഗം തുറക്കാൻ നിർദേശം നൽകി. കെഎംഎംഎല്ലിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നിർദേശിച്ചു. ചവറ കാട്ടിൽമേക്കതിൽ ക്ഷേത്രഭാരവാഹികൾ ഉന്നയിച്ച ആശങ്കകൾ പരഹരിക്കും. ക്ഷേത്ര സംരക്ഷണം ഉറപ്പാക്കും. സംരക്ഷണഭിത്തി, പുലിമുട്ട‌് നിർമാണം എന്നിവ ഉടൻ പൂർത്തീകരിക്കും. സമിതി അംഗങ്ങൾക്കൊപ്പം ആലപ്പാട‌് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2MV5j1P
via IFTTT
No comments:
Post a Comment