സെക്രട്ടറിയറ്റിന് മുന്നിൽ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

സെക്രട്ടറിയറ്റിന് മുന്നിൽ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം> സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ മരത്തിനു മുകളില്‍ കയറി ഷാളില്‍ കുരുക്ക് ഉണ്ടാക്കി കഴുത്തിലിട്ടാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി ഇവരെ താഴെയിറക്കി. ആറ്റുകാൽ പൊങ്കാലയോട‌് അനുബന്ധിച്ച‌് സമരപന്തലുകള്‍ അര്‍ദ്ധരാത്രിയില്‍ പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ചാണ‌് ആത്മഹത്യ ശ്രമം.

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്നലെ അര്‍ധരാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപന്തലുകൾ പൊലീസിന്റെ നേതൃത്വത്തില്‍ നഗരസഭ പൊളിച്ചുനീക്കിയിരുന്നു. എംപാനല്‍ സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ നീക്കം ചെയ്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2IpMvcn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages